Last updated on 04/04/2025 09:30 AM | Visitor Count 10282851
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

ദര്‍ശനം

സാമൂഹ്യ ജലവിതരണ പദ്ധതികളിലൂടെയും മഴവെള്ള സംഭരണ ഭൂജല പരിപോഷണ പ്രവര്‍ത്തനങ്ങളിലൂടെ കേരളത്തിലെ ഗ്രാമീണ ഭവനങ്ങളില്‍ സുസ്ഥിരമായ ശുദ്ധജല  ലഭ്യത ഉറപ്പുവരുത്തുക.

ദൗത്യം
  • പ്രവര്‍ത്തനക്ഷമമായ ടാപ്പു കണക്ഷനുകളിലൂടെ വികേന്ദ്രീകൃതവും പങ്കാളിത്താധിഷ്ടിതവുമായ സമീപനങ്ങളിലൂടെ സുരക്ഷിതമായ കുടിവെള്ളം ഗ്രാമീണ ഭവനങ്ങളില്‍ ഉറപ്പാക്കുക.
  • ഗ്രാമീണ ജലവിതരണ സംവിധാനങ്ങളുടെ തുടര്‍നടത്തിപ്പും പരിപാലനവും ദീര്‍ഘകാലത്തേക്ക് സുസ്ഥിരമായി നടത്തിക്കൊണ്ടുപോകുവാന്‍ ഉപഭോക്തൃ സമൂഹത്തെ ശക്തരാക്കുക.
  • ഭൂജല പരിപോഷണത്തിലൂടെയും മഴവെള്ള സംഭരണത്തിലൂടെയും സാമൂഹ്യ നിയന്ത്രണ സംവിധാനങ്ങളിലൂടെയും ജല സ്രോതസ്സുകളുടെ സുസ്ഥിരത ഉറപ്പുവരുത്തുക.
  • എല്ലാ സാമൂഹ്യ ജലവിതരണ സ്കീമുകള്‍ക്കും, ഗുണഭോക്ത സമിതികള്‍ക്കും ഫലപ്രദമായ നടത്തിപ്പിന് പിന്തുണ നല്‍കുക.
  • സാമൂഹ്യ കുടിവെള്ള വിതരണ സമിതികളിലൂടെയും സന്നദ്ധ സംഘടനകളിലൂടെയും, വിദ്യാഭ്യാസ സ്ഥാപനങ്ങളിലൂടെയും ജലഗുണ നിലവാര പരിശോധനകള്‍ക്ക് മേല്‍നോട്ടം വഹിക്കുക.
  • ബോധവല്‍ക്കരണ പ്രചരണ പരിപാടികളിലൂടെ ജല സാക്ഷരത പൊതു സമൂഹത്തില്‍ വളര്‍ത്തിയെടുക്കുക.