Last updated on 18/04/2025 3:45 PM | Visitor Count 10885883
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

കേരളപ്പിറവി ദിനമായ 2024 നവംബര്‍1ന് സംസ്ഥാനത്ത് നടത്തപ്പെട്ട വിവിധ പരിപാടിക

പ്രസിദ്ധീകരിച്ചത് Fri, November 01 2024

കേരളപ്പിറവി ദിനമായ 2024 നവംബര്‍1ന് സംസ്ഥാനത്ത് നടത്തപ്പെട്ട
വിവിധ പരിപാടികളോടൊപ്പം കെ.ആര്‍.ഡബ്ല്യു.എസ്.എ യുടെ തിരുവനന്തപുരം
ഉള്‍പ്പെടെ വിവിധ കാര്യാലയങ്ങളില്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരമുള്ള
പരിപാടികള്‍ സംഘടിപ്പിക്കുകയുണ്ടായി. തിരുവനന്തപുരത്തെ പി.എം.യു
കാര്യാലയത്തില്‍ “ഭരണഭാഷ-മാതൃഭാഷ’’ആചരണത്തോടനുബന്ധിച്ചുള്ള ബാനര്‍
പ്രദര്‍ശിപ്പിക്കുകയും രാവിലെ 11 മണിക്ക് ശ്രീ.പ്രേംലാല്‍ എം, ഡയറക്ടര്‍
(എച്ച്.ആര്‍) ഉദ്ധ്യോഗസ്ഥര്‍ക്ക് “ഭരണഭാഷ മാതൃഭാഷ’’സത്യപ്രതിജ്ഞ
ചൊല്ലിക്കൊടുത്തു. തുടര്‍ന്ന് മലയാള ഭാഷ കൈകാര്യം ചെയ്യുമ്പോള്‍
ശ്രദ്ധിക്കേണ്ടതായിട്ടുള്ള കാര്യങ്ങള്‍ ശ്രീ.മുഹമ്മദ്‌ അന്‍സല്‍, ഡയറക്ടര്‍
(ഫിനാന്‍സ് & അഡ്മിന്‍) ഉദ്ധ്യോഗസ്ഥര്‍ക്ക് വേണ്ടി ക്ലാസ്സുകള്‍
സംഘടിപ്പിച്ചു. ആയതിന് സഹായകരമായ പ്രത്യേക പരിശീലനവും നടത്തി.
കൂടാതെ ഭരണഭാഷ മാതൃഭാഷയെ സംബന്ധിക്കുന്ന പ്രശ്നോത്തരി മത്സരം
സംഘടിപ്പിക്കുക്കയും വിജയികള്‍ക്ക് സമ്മാനദാനവും നടത്തി.
കെ.ആര്‍.ഡബ്ല്യു.എസ്.എയുടെ ഇടുക്കി റീജണല്‍ കാര്യാലയത്തില്‍
“ഭരണഭാഷ മാതൃഭാഷ’’യോടനുബന്ധിച്ചുള്ള ബാനര്‍ പ്രദര്‍ശിപ്പിക്കുകയും,
ശ്രീ.ബിജു മോന്‍ കെ.കെ, റീജണല്‍ പ്രോജക്റ്റ് ഡയറക്ടര്‍ ഉദ്ധ്യോഗസ്ഥര്‍ക്ക്
സത്യപ്രതിജ്ഞ ചൊല്ലികൊടുക്കുകയും വിവിധ ബോധവല്‍ക്കരണ പരിപാടികള്‍
സംഘടിപ്പിക്കുകയും ചെയ്തു.
കെ.ആര്‍.ഡബ്ല്യു.എസ്.എയുടെ മലപ്പുറം കാര്യാലയത്തില്‍ “ഭരണഭാഷ
മാതൃഭാഷ’’യോടനുബന്ധിച്ചുള്ള ബാനര്‍ പ്രദര്‍ശിപ്പിക്കുകയും, ശ്രീ.ഷഹീര്‍
എം.പി, മാനേജര്‍ (കമ്മ്യൂണിറ്റി ഡെവലപ്പ്മെന്റ്) ഉദ്ധ്യോഗസ്ഥര്‍ക്ക്
സത്യപ്രതിജ്ഞ ചൊല്ലികൊടുക്കുകയും വിവിധ ബോധവല്‍ക്കരണ പരിപാടികള്‍
സംഘടിപ്പിക്കുകയും ചെയ്തു.
കെ.ആര്‍.ഡബ്ല്യു.എസ്.എയുടെ കണ്ണൂര്‍ കാര്യാലയത്തില്‍ റീജണല്‍
കാര്യാലയത്തില്‍ “ഭരണഭാഷ മാതൃഭാഷ’’യോടനുബന്ധിച്ചുള്ള ബാനര്‍
പ്രദര്‍ശിപ്പിക്കുകയും, ശ്രീ.അബ്ദുല്‍ ജലീല്‍ ഡി.വി റീജണല്‍ പ്രോജക്റ്റ്
ഡയറക്ടര്‍ ഉദ്ധ്യോഗസ്ഥര്‍ക്ക് സത്യപ്രതിജ്ഞ ചൊല്ലികൊടുക്കുകയും വിവിധ
ബോധവല്‍ക്കരണ പരിപാടികള്‍ സംഘടിപ്പിക്കുകയും ചെയ്തു.

news image

Download Files