Last updated on 04/10/2021 5:20 PM | Visitor Count 1557350
logo

News & Events

ജല ജീവന്‍ മിഷന്‍ - ഐ.എസ്.എ പ്രതിനിധികള്‍കള്‍ക്കുള്ള ഓണ്‍ലൈന്‍ പ്രാഥമിക പരിശീലന പരിപാടികള്‍ ആരംഭിച്ചു.

Published on Wed, June 23 2021

കണ്ണൂര്‍: കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിട്ടേഷന്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ ജല ജീവന്‍ പദ്ധതി നടപ്പിലാക്കുന്ന ഗ്രാമപഞ്ചായത്ത് തലത്തിലുള്ള സഹായ സംഘടനകളായ നിര്‍വ്വഹണ സഹായ ഏജന്‍സികള്‍ക്കുള്ള (ISA)  പ്രാഥമിക പരിശീലന പരിപാടികള്‍ കണ്ണൂര്‍ മേഖല പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് തലത്തില്‍ സമാരംഭിച്ചു. വിവിധ ഗ്രാമപഞ്ചായത്തുകളുടെ ചുമതലയുള്ള നിര്‍വ്വഹണ സഹായ ഏജന്‍സിയായ എന്റര്‍പ്രെണര്‍ഷിപ്പ് ഡവലപ്മെന്റ് സൊസൈറ്റി (ഇ.ഡി.എസ്) സഹായസംഘടനയുടെ പ്രതിനിധികള്‍, ടീം ലീഡര്‍മാര്‍, കമ്മ്യൂണിറ്റി ഫെസിലിറ്റേര്‍മാര്‍, കമ്മ്യൂണിറ്റി എഞ്ചിനീയര്‍മാര്‍ എന്നിവരുള്‍പ്പടെ 48 പേര്‍ പ്രസ്തുത പരിശീലന പരിപാടിയില്‍ പങ്കെടുത്തു.

കെ.ആര്‍.ഡബ്ല്യു.എസ്.എ കണ്ണൂര്‍ മേഖല പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിലെ ശ്രീ. ജോര്‍ജ്ജ് മാത്യു, മാനേജര്‍ കമ്മ്യൂണിറ്റി സ്പെഷ്യലിസ്റ്റ്, ശ്രീ. എ. യോഹന്നാന്‍, ട്രൈബല്‍ ഡവലപ്മെന്റ് സ്പെഷ്യലിസ്റ്റ് എന്നിവര്‍ പരിശീലനപരിപാടിക്ക് നേതൃത്വം നല്‍കി. പി.എം.യുവില്‍ നിന്നും ഡയറക്ടര്‍ (എച്ച്.ആര്‍) ശ്രീ. എം. പ്രേംലാല്‍ പാനല്‍ ചര്‍ച്ചക്ക് നേതൃത്വം നല്‍കി.

പ്രാഥമിക പരിശീലന പരിപാടിയില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍, പദ്ധതി ഘടകങ്ങള്‍, പദ്ധതി പങ്കാളികള്‍, പദ്ധതി കാലദൈര്‍ഘ്യം, ചെലവ് പങ്കിടല്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ച് പദ്ധതി പങ്കാളികളായ ഇംപ്ലിമെന്റേഷന്‍ ഏജന്‍സികള്‍, ഇംപ്ലിമെന്റിംഗ് സപ്പോര്‍ട്ട് ഏജന്‍സികള്‍ എന്നിവരുടെ ഉത്തരവാദിത്വങ്ങളും കടമകളും പരിചയപ്പെടുത്തി. പദ്ധതി അവതരണം സംബന്ധിച്ച ക്ലാസിനു ശേഷം പ്രതിനിധികള്‍ക്കുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടികളും യോഗം ചര്‍ച്ച ചെയ്തു.


news image