കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിട്ടേഷന്‍ ഏജൻസി സമഗ്രമായ വൈവിധ്യവൽക്കരണത്തിന്റെയും മാറ്റത്തിന്റെയും പാതയിൽ !
പ്രസിദ്ധീകരിച്ചത് Sat, May 30 2026
കേരള സംസ്ഥാനത്ത് കുടിവെള്ള ശുചിത്വ മേഖലകളിൽ ജനപങ്കാളിത്തത്തിന്റെ മഹനീയ മാതൃക തീർത്തു കൊണ്ട് കഴിഞ്ഞ 20 വർഷക്കാലമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്ന കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിട്ടേഷന്‍ ഏജൻസി { ജലനിധി} കാലത്തിനനുസരിച്ച് മാറ്റം ഉൾക്കൊണ്ടുകൊണ്ട് മറ്റു പ്രവർത്തികളിലേക്കും കടക്കുന്നു. ലോക ബാങ്ക് സഹായത്തോടെയുള്ള കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിട്ടേഷന്‍ പ്രോജക്ട് രണ്ട് ഘട്ടങ്ങൾ വളരെ സുസ്ഥിർഹമായ രീതിയിൽ സമ്പൂർണ്ണ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കി, ആയതിന്റെ ഭാഗമായി സംസ്ഥാനത്തൊട്ടാകെ സാമൂഹ്യ അടിസ്ഥാനത്തിലുള്ള 5884 കുടിവെള്ള പദ്ധതികൾ പ്രവർത്തിച്ചുവരുന്നു.
ലോക ബാങ്ക് സഹായം അവസാനിച്ചതിനുശേഷം 2019 മുതൽ കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജൻസി {ജലനിധി }യുടെ പ്രവർത്തനം സംസ്ഥാന സർക്കാരിൻറെ വിവിധ പ്ലാൻ പദ്ധതികൾ നടപ്പിലാക്കി വരുന്നു . ഇതിന്റെ ഭാഗമായി 9 വിവിധ പ്ലാന്‍ പദ്ധതികളാണ് വിജയകരമായി നടപ്പിലാക്കി വരുന്നത് . സംസ്ഥാന സർക്കാരിൻറെ പ്ലാൻ പദ്ധതികള്‍ക്ക് പുറമേ സ്വയം പര്യാപ്തതയുടെ പാതയിലേക്ക് കേരള റൂറൽ വാട്ടർ സപ്ലൈ ആൻഡ് സാനിറ്റേഷൻ ഏജന്‍സിമാറുന്നതിന്റെ ഭാഗമായി 2024 25 സാമ്പത്തിക വര്ഷം മുതൽ കുടിവെള്ള ശുചിത്വ മേഖലകളുമായി ബന്ധപ്പെട്ട മറ്റു ഡെപ്പോസിറ്റ് പദ്ധതികൾ ഏറ്റെടുത്തു നടപ്പിലാക്കുവാൻ തുടങ്ങിയിട്ടുണ്ട്. കൂടാതെ കേന്ദ്രാവിഷ്കൃത പദ്ധതിയായ ജലജീവന്‍ പദ്ധതിയുടെ നടത്തിപ്പ് ഏജന്‍സികളില്‍ ഒന്നായും പ്രവര്‍ത്തിക്കുന്നു.
സംസ്ഥാനത്ത് വെല്ലുവിളിയായി തുടരുന്ന മലിനജല പ്രശനം പരിഹരിക്കുന്നതിനായി, ശാസ്ത്രിയമയി മലിനജല സംസ്കരണം ഏറ്റെടുത്തുകൊണ്ട് സംസ്ഥാന പ്ലാൻ പദ്ധതി കൂടാതെ കേന്ദ്രസർക്കാരിൻറെ ഫ്ലാഗ്ഷിപ് പ്രോഗ്രാമായ സ്വച്ഛഭാരത് ഗ്രാമീൺ പദ്ധതി കേരള ശുചിത്വ മിഷന്റെ സഹായത്തോടെ വിവിധ ഗ്രാമപഞ്ചായത്തുകളിൽ ഡെപ്പോസിറ്റ് വർക്കുകൾ ആയി ഏറ്റെടുത്ത് നടപ്പിലാക്കുവാൻ ആരംഭിച്ചിട്ടുണ്ട്.
സ്വച്ഛഭാരത് മിഷന്‍ ഗ്രാമീൺ പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് 76 ഗ്രാമപഞ്ചായത്തുകളായി ഇരുപത്തി മുന്ന് കോടിയോളം രൂപ അടങ്കല്‍ വരുന്ന 144 പ്രവര്‍ത്തികള്‍ കേരള റൂറൽ വാട്ടർ സപ്ലൈ ആന്‍ഡ് സാനിറ്റേഷൻ ഏജൻസി ഏറ്റെടുത്തിട്ടുണ്ട്. ആയതിൽ 37 പദ്ധതികളുടെ പ്രവര്‍ത്തികള്‍ വിവിധ ഗ്രാമപഞ്ചായത്തുകളായി പുരോഗമിച്ചു വരുന്നു.
വീടുകളില്‍ ഗാർഹിക ആവശ്യം കഴിഞ്ഞുള്ളതും കുളിമുറികൾ അടുക്കളകൾ എന്നിവയില്‍ നിന്നും കൂടാതെ ഹോസ്റ്റലുകൾ ആശുപത്രികൾ എന്നിവയിൽ നിന്നും പുറന്തള്ളുന്ന മലിനജലം ശാസ്ത്രീയമായി സംസ്കരിച്ച് പൂന്തോട്ടം നനയ്ക്കാനും ടോയലെറ്റ് മുതലായവയില്‍ ഉപയോഗിക്കുന്നതിനും ഉതകുന്ന രീതിയിൽ ഉപയോഗജന്യമാക്കുന്ന പദ്ധതിയാണിത്. ടി പദ്ധതിയുടെ കീഴിൽ മലിനജല സംസ്കരണത്തിനായി വിവിധ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു.
വീടുകളുടെ അടുക്കളകൾ കുളിമുറികൾ എന്നിവയിൽ നിന്ന് പുറന്തള്ളുന്ന മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുന്നതിനായി ആ വീടുകളുടെ പരിസരത്ത് മാജിക് സോക്ക് പിറ്റുകൾ സ്ഥാപിച്ചു വരുന്നു
സ്കുളുകള്‍, ഹോസ്റ്റലുകൾ, ആശുപത്രികൾ എന്നിവയിൽ നിന്ന് പുറന്തള്ളുന്ന മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുന്നതിന് ഡിവാട്ട്സ്{ DEWATS} ടെക്നോളജി വെർട്ടിക്കൽ വെറ്റ് ലാന്‍ഡ്, നോവ എന്നീ സാങ്കേതിക വിദ്യകൾ ഉപയോഗിക്കുന്നു.
ഇടുക്കി ജില്ലയിലെ വാഴത്തോപ്പ് ഗ്രാമപഞ്ചായത്തിൽ പാറേമാവ് ആയുർവേദ ഹോസ്പിറ്റലിൽ ദിനം പ്രതി ഉണ്ടാകുന്ന 25 KLD മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുന്നത്തിനു CSIR-NIIST വികസിപിച്ച NOWA {നോവ} സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. പണി പൂര്തികരിച്ചു വരുന്ന പാറേമാവ് ആയുർവേദ ഹോസ്പിറ്റലിൽ നടപ്പാക്കുന്ന മലിന ജല സംസ്കരണ കേന്ദ്രം.
ഇടുക്കി ജില്ലയില്‍ കട്ടപ്പന മുന്സിപ്പലിറ്റിയില്‍. കട്ടപ്പന താലൂക്ക് ആശുപത്രിയില്‍ പണി പൂര്തികരിച്ചു വരുന്ന 25 KLD മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുന്നത്തിനു CSIR-NIIST വികസിപിച്ച NOWA നോവ സാങ്കേതികവിദ്യ ഉപയോഗിക്കുന്നു. ചിത്രം ചുവടെ.
സ്വച്ഛഭാരത് ഗ്രാമീൺ പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം ജില്ലയിലെ അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്തില്‍ 8 KLD മലിനജലം ശാസ്ത്രീയമായി സംസ്കരിക്കുന്നത്തിനു സ്ഥാപിച്ച വെർട്ടിക്കൽ വെറ്റ് ലാൻഡ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന കേന്ദ്രം പണി പൂര്തികരിച്ചു വരുന്നു. ചിത്രം ചുവടെ.
സ്വച്ഛഭാരത് ഗ്രാമീൺ പദ്ധതിയുടെ ഭാഗമായി വയനാട് ജില്ലയില്‍ കണിയാബറ്റ ഗ്രാമപഞ്ചായത്തില്‍ B.Ed.കോളേജില്‍ പണി പൂര്‍ത്തീകരിച്ച 3 kld DEWATS മലിനജല സംസ്കരണന പ്ലാന്റ് 11,30,000 /- രൂപയാണ് ടി പദ്ധതിക്കായി ആകെ ചെലവു വന്നത്