Last updated on 06/12/2024 3:45 PM | Visitor Count 8417478
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

തൃശൂര്‍ ജില്ലയില്‍ ജലശ്രീ ക്ലബ്ബുകളുടെ സംഗമം DPC ഹാളില്‍ സംഘടിപ്പിച്ചു

പ്രസിദ്ധീകരിച്ചത് Fri, August 25 2023

വിദ്യാര്‍ത്ഥി സമൂഹത്തെ ജലസാക്ഷരത, ജലസംരക്ഷണം, ജലഗുണ നിലവാരം, ജലജന്യ രോഗങ്ങള്‍ തുടങ്ങിയ വിഷയങ്ങളില്‍ ബോധവത്കരിക്കുന്നതിനും ജലവിഭവ മേഖല നേരിടുന്ന വെല്ലുവിളികളില്‍ പങ്കാളികളാകുന്നതിനും കെ.ആര്‍.ഡബ്ല്യു.എസ്.എ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് വിഭാവനം ചെയ്ത ‘ജലശ്രീ ക്ലബ്ബ്’ പദ്ധതിയുടെ തൃശൂര്‍ ജില്ലാതല പരിശീലന പരിപാടി കളക്ടറേറ്റിനോട് ചേര്‍ന്നുള്ള DPC ഹാളില്‍ സംഘടിപ്പിച്ചു.   പരിശീലന പരിപാടിയുടെ ഭാഗമായി തൃശൂര്‍ ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ജലശ്രീ ക്ലബ്ബ് അംഗങ്ങളെയും, അധ്യാപക കോര്‍ഡിനേറ്റര്‍മാരെയും സംഘടിപ്പിച്ചുകൊണ്ട് ജലശ്രീ ക്ലബ്ബ് അംഗങ്ങള്‍ക്കുവേണ്ടി ചിത്ര രചനാ മത്സരവും, അധ്യാപക  കോര്‍ഡിനേറ്റര്‍മാര്‍ക്ക് ‘ജലശ്രീ ക്ലബ്ബു’ കളുടെ പ്രാധാന്യത്തെയും ജലവിഭവ മേഖലയില്‍ വിദ്യാര്‍ഥി സമൂഹത്തിന്ഇടപെടുന്നതിന്റെ അവസരങ്ങളും എന്നീ വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസും 2023 ആഗസ്റ്റ്‌ മാസം 5–ആം തിയതി സംഘടിപ്പിച്ചു.
മലപ്പുറം മേഖലാ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ ISA പ്ലാറ്റ്ഫോമിന്റെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കെ.ആര്‍.ഡബ്ല്യു.എസ്.എ യ്ക്കും , ISA പ്ലാറ്റ്ഫോമിനുവേണ്ടി എറണാകുളം ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ‘വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളം’ എന്ന സഹായ സംഘടനയാണ് പരിപാടി ഏകോപിപ്പിച് നടപ്പിലാക്കിയത്. ഈ പരിപാടിയോടനുബന്ധിച്ച് നടന്ന സമ്മേളനം തൃശൂര്‍ ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ് ശ്രീ. ഡേവിസ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. ശ്രീ. ഷഹീര്‍ എം.പി.    മാനേജര്‍ കമ്മ്യുണിറ്റി ഡെവലപ്പ്മെന്റ്, മേഖലാ കാര്യാലയം മലപ്പുറം അധ്യക്ഷത വഹിച്ചു. ‘വെല്‍ഫെയര്‍ സര്‍വീസസ് എറണാകുളം’ അസിസ്റ്റന്റ്‌ ഡയറക്ടര്‍ ശ്രീ. ഫാ. സിബിന്‍ മനയംമ്പിള്ളി സ്വാഗതം ആശംസിച്ചു, ISA പ്ലാറ്റ്ഫോം തൃശൂര്‍ ജില്ല സെക്രട്ടറി ശ്രീമതി. പ്രീതി എസ്, ശ്രീ. സുരേഷ് ബാബു ഡയറക്ടര്‍ KGNS, ശ്രീ.ഫ്രാന്‍സിസ് എക്സിക്യൂട്ടിവ്വ് എഞ്ചിനീയര്‍ SEUF, ശ്രീ. കെ.ടി. അജയകുമാര്‍ WSE എന്നിവര്‍ യോഗത്തില്‍ ആശംസ അറിയിച്ച് സംസാരിച്ചു. ശ്രീ. കെ.ഒ മാത്യു WSE പ്രോഗ്രാം ഓഫീസര്‍ നന്ദി പ്രകാശിപ്പിച്ചു.
ജലശ്രീ ക്ലബ്ബ് അംഗങ്ങള്‍ക്കുള്ള ചിത്രരചനാ മത്സരം LP, UP, HS വിഭാഗങ്ങളെ തിരിച്ച് പ്രത്യേകം പ്രത്യേകം വിഷയങ്ങളെ ആസ്പദമാക്കിയായിരുന്നു സംഘടിപ്പിച്ചത്. UP, HS വിഭാഗത്തിനു ‘വെള്ളപൊക്കം’ എന്നാ വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം നടന്നത്. എന്നാല്‍ LP വിഭാഗത്തിനു ‘ശുചിത്വ കിണര്‍’ എന്ന വിഷയം ആയിരുന്നു പെന്‍സില്‍ ഡ്രോയിംഗ് മത്സരത്തിനു തിരഞ്ഞെടുത്തത്. മത്സരങ്ങള്‍ നടക്കുന്നതോടൊപ്പം തന്നെ അതെ ഹാളില്‍ അധ്യാപക  കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പരിശീലന പരിപാടിയ്ക്ക് ശ്രീ പി.കെ.ജോണി  ഡെപ്യുട്ടി ഡയറക്ടര്‍(എച്.ആര്‍) നേതൃത്വം നല്‍കി.
ശില്പശാലയില്‍ തൃശൂര്‍ ജില്ലയില്‍ നിന്ന്‍ 65 വിദ്യാര്‍ത്ഥികളും, 46 അധ്യാപകരും പങ്കെടുത്തു. കൂടാതെ ചിത്ര രചനാ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളായ 38 ഓളം പേരും പങ്കെടുത്തു. ചിത്ര രചന മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും, മത്സരത്തില്‍ വിജയികളായി ഒന്നും രണ്ടും സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് ക്യാഷ് അവാര്‍ഡും, ട്രോഫികളും നല്‍കി അനുമോദിച്ചു.

news image