Last updated on 06/02/2025 3:45 PM | Visitor Count 9055403
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

ജലശ്രീ ക്ലബ്ബ് – ജില്ലാതല ശില്പശാല ബഹു: ജലവിഭവ വകുപ്പ് മന്ത്രി മഞ്ചേരിയില്‍ ഉത്ഘാടനം ചെയ്തു

പ്രസിദ്ധീകരിച്ചത് Mon, July 03 2023

കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ്‌ സാനിറ്റേഷന്‍ ഏജന്‍സി (കെ.ആര്‍.ഡബ്ല്യു.എസ്സ്.എ) സംസ്ഥാനത്തെ  വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് ആരംഭിച്ചിരിക്കുന്ന ‘ജലശ്രീ’ ക്ലബ്ബുകളുടെ ജില്ലാതല ശില്പശാലയുടെ ആദ്യ പരിപാടി മലപ്പുറം മേഖലാ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ ഗവ. മോഡല്‍ എല്‍.പി സ്കൂള്‍ മഞ്ചേരിയില്‍ 2023 ജൂലൈ 2ന് രാവിലെ 10.00 മണി മുതല്‍ 2.00 മണി വരെ സംഘടിപ്പിച്ചു. പ്രസ്തുത പരിപാടിയുടെ ഉത്ഘാടനവും അവാര്‍ഡ്‌ ദാന ചടങ്ങും ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി.അഗസ്റ്റിന്‍ നിര്‍വഹിച്ചു.
കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ്‌ സാനിറ്റേഷന്‍ ഏജന്‍സി യുടെ എക്സിക്യൂട്ടീവ് ഡയറക്ടറും, കേരള വാട്ടര്‍ അതോറിറ്റിയുടെ ജോയിന്റ് മാനേജിങ്  ഡയറക്ടറുമായ ഡോ.ദിനേശന്‍ ചെറുവാട്ട് ഐ.എ.എസ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍ ശ്രീ.ഷഹീര്‍ എം.പി, ISA പ്ലാറ്റ്ഫോം ഭാരവാഹികള്‍, രാഷ്ട്രീയ പ്രതിനിധികള്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. ജലശ്രീ ക്ലബ്ബിന്റെ ജില്ലാതല ശില്പശാലയുടെ ക്രമീകരണങ്ങള്‍ പി.എം.യുവിന്റെയും ആര്‍.പി.എം.യുവിന്റെയും നിര്‍ദേശ പ്രകാരം വയനാട് സോഷ്യല്‍ വെല്‍ഫെയര്‍ സര്‍വീസ് സൊസൈറ്റി നടപ്പിലാക്കി.
ശില്പശാലയോടു അനുബന്ധിച്ച് ജില്ലയിലെ യു.പി.എസ്, എല്‍.പി.എസ് വിഭാഗത്തിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ചിത്രരചനാ മത്സരവും, അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും വേണ്ടി ജലശ്രീ ക്ലബ്ബുകളുടെ പ്രാധാന്യത്തെയും, ഏറ്റെടുക്കേണ്ട കര്‍മപരിപാടികളെയും സംബന്ധിച്ച സെമിനാറും  സംഘടിപ്പിച്ചു. സെമിനാറില്‍ കെ.ആര്‍.ഡബ്ല്യു.എസ്സ്.എ ഡെപ്യുടി ഡയറക്ടര്‍(എച്.ആര്‍) ശ്രീ.പി.കെ.ജോണി വിഷയാവതരണം നടത്തി. ചിത്രരചനാ മത്സരത്തില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് ക്യാഷ് അവാര്‍ഡും, പ്രശസ്തി ഫലകവും ബഹുമാനപ്പെട്ട മന്ത്രി സമ്മാനിച്ചു. 

news image