Last updated on 18/04/2025 09:30 AM | Visitor Count 10833578
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

Grey Water Treatment Management - Orientation Training Programme - CSIR - NIIST

പ്രസിദ്ധീകരിച്ചത് Thu, February 15 2024


കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ Council for Scientific & Industrial Research (CSIR) – National Institute for Interdisciplinary Science & Technology (NIIST) ന്റെ നേതൃത്വത്തില്‍ കെ ആര്‍ ഡബ്ല്യു എസ്സ് എ  ഉദ്ധ്യോഗസ്ഥര്‍ക്ക് ഗ്രേ വാട്ടര്‍ ട്രീറ്റ്മെന്റ് മാനേജ്മെന്റ് എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന ശില്പശാല രണ്ട് ബാച്ചുകളിലായി 2024 ഫബ്രുവരി 15, 16 തീയതികളിലായി സംഘടിപ്പിച്ചു. കെ ആര്‍ ഡബ്ല്യു എസ്സ് എ യുടെ ഹെഡ് ഓഫീസില്‍ നിന്നും ഇടുക്കി, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലാ  ഓഫീസുകളില്‍ നിന്നും കൂടി 66 പേര്‍ പങ്കെടുത്തു. ശില്പശാല ഉദ്ഘാടനം കെ ആര്‍ ഡബ്ല്യു എസ്സ് എ ബഹു.എക്സിക്യൂട്ടിവ് ഡയറക്ടര്‍ ഡോ.ദിനേശന്‍ ചെറുവാട്ട് ഐ എ എസ്സ് നിര്‍വഹിച്ചു. CSIR –NIIST നെ പ്രതിനിധീകരിച്ച് ഡോ.നിഷി പി (ചീഫ് സയിന്റിസ്റ്റ് & ഹെഡ്), ഡോ.കേശവ ചന്ദ്രന്‍ സി (& ഹെഡ്-എന്‍വിറോണ്‍മെന്റ് ഡിവിഷന്‍), ഡോ.കൃഷ്ണകുമാര്‍ ബി (സീനിയര്‍ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റ്), ഡോ.അക്ഷയ് ദിലീപ് (സയിന്റിസ്റ്റ്), ശ്രീ.സൌരഭ് സാക്കരെ (സയിന്റിസ്റ്റ്) എന്നിവരുടെ സാനിദ്ധ്യം ഉണ്ടായിരുന്നു. കൂടാതെ ശില്പശാലയുടെ രണ്ടാം ദിനം CSIR – NIIST ഡയറക്ടര്‍ ഡോ.അനന്ദരാമകൃഷ്ണന്‍ കെ ആര്‍ ഡബ്ല്യു എസ്സ് എ ഉദ്ധ്യോഗസ്ഥരുമായി ആശയവിനിമയം നടത്തി.
         
 

news image