ജലശ്രീ ക്ലബ്ബുകളുടെ ജില്ലാതല സംഗമം – പാലക്കാട് യാക്കരയില്‍ സംഘടിപ്പിച്ചു
പ്രസിദ്ധീകരിച്ചത് Fri, August 25 2023
കെ.ആര്‍.ഡബ്ല്യു.എസ്.എ വിദ്യാലയങ്ങളെ കേന്ദ്രീകരിച്ച് വിഭാവനം ചെയ്ത ‘ജലശ്രീ ക്ലബ്ബ്’ എന്ന പദ്ധതി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനും, ജലസംരക്ഷണം ഉള്‍പ്പെടെ ഈ മേഖലയെ പരിപോഷിപ്പിക്കുന്നതിനും സഹായകരമായ വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നതിനുവേണ്ടി ജലശ്രീ ക്ലബ്ബുകളെ ജില്ലാ തലത്തില്‍ സംഘടിപ്പിച്ച് പരിശീലന പരിപാടി നടത്തി. പരിശീലന പരിപാടിയുടെ ഭാഗമായി പാലക്കാട് ജില്ലയിലെ വിവിധ വിദ്യാലയങ്ങളിലെ ജലശ്രീ ക്ലബ്ബ് അംഗങ്ങളെയും, അധ്യാപക കോര്‍ഡിനേറ്റര്‍മാരെയും സംഘടിപ്പിച്ചുകൊണ്ട് ജലശ്രീ ക്ലബ്ബ് അംഗങ്ങള്‍ക്കുവേണ്ടി ചിത്ര രചനാ മത്സരവും, അധ്യാപക കോര്‍ഡിനേറ്റര്‍മാര്‍ക്ക് ‘ജലശ്രീ ക്ലബ്ബു’ കളുടെ പ്രാധാന്യത്തെയും ജലവിഭവ മേഖലയില്‍ വിദ്യാര്‍ഥി സമൂഹത്തിന്ഇടപെടുന്നതിന്റെ അവസരങ്ങളും എന്നീ വിഷയത്തെ ആസ്പദമാക്കിയുള്ള ക്ലാസും 2023 ആഗസ്റ്റ് മാസം 5–ആം തിയതി മോണാര്‍ക്ക് ഡി-9 ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ചു.
മലപ്പുറം മേഖലാ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ ISA പ്ലാറ്റ്ഫോമിന്റെ പങ്കാളിത്തത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. കെ.ആര്‍.ഡബ്ല്യു.എസ്.എ യ്ക്കും , ISA പ്ലാറ്റ്ഫോമിനുവേണ്ടി വയനാട് ജില്ലയില്‍ പ്രവര്‍ത്തിക്കുന്ന ‘മിറര്‍’ എന്ന സഹായ സംഘടനയാണ് പരിപാടി ഏകോപിപ്പിച് നടപ്പിലാക്കിയത്. ഈ പരിപാടിയോടനുബന്ധിച്ച് നടന്ന സമ്മേളനം കൊങ്ങാട് നിയോജക മണ്ഡലം MLA ശ്രീമതി. അഡ്വ. കെ. ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. ശ്രീ. ഷഹീര്‍ എ.പി. മാനേജര്‍, കമ്മ്യുണിറ്റി ഡെവലപ്പ്മെന്റ് മേഖലാ കാര്യാലയം മലപ്പുറം അധ്യക്ഷത വഹിച്ചു. ‘മിറര്‍’ വയനാട് ഡയറക്ടര്‍ ശ്രീ .പി വി തോമസ് , ISA പ്ലാറ്റ്ഫോം പാലക്കാട് ജില്ല സെക്രട്ടറി ശ്രീ.കെ.സി. ജോസഫ് എന്നിവര്‍ യോഗത്തില്‍ സംസാരിച്ചു.
ഉദ്ഘാടന സമ്മേളനത്തിനുശേഷം കുട്ടികള്‍ക്കായി സംഘടിപ്പിച്ച പെന്‍സില്‍ ഡ്രോയിംഗ് മത്സരം പ്രത്യേകം സജ്ജമാക്കിയ ഹാളില്‍ സംഘടിപ്പിച്ചു. ‘വെള്ളപ്പൊക്കം’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു പെന്‍സില്‍ ഡ്രോയിംഗ് മത്സരം നടന്നത്. അതോടൊപ്പം തന്നെ മറ്റൊരു ഹാളില്‍ അധ്യാപക കോര്‍ഡിനേറ്റര്‍മാര്‍ക്കുള്ള പരിശീലന പരിപാടിയും സംഘടിപ്പിച്ചു. പരിശീലന പരിപാടിയ്ക്ക് പി.കെ.ജോണി ഡെപ്യുട്ടി ഡയറക്ടര്‍(എച്.ആര്‍) നേതൃത്വം നല്‍കി.
ശില്പശാലയില്‍ പാലക്കാട് ജില്ലയില്‍ നിന്ന്‍ 80 വിദ്യാര്‍ത്ഥികളും, 51 അധ്യാപകരും പങ്കെടുത്തു. കൂടാതെ ചിത്ര രചനാ മത്സരത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളായ 70 ഓളം പേരും പങ്കെടുത്തു. ചിത്ര രചന മത്സരത്തില്‍ പങ്കെടുത്ത എല്ലാവര്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയും വിജയികള്‍ക്കുള്ള ക്യാഷ് അവാര്‍ഡ് വിദ്യാര്‍ഥികള്‍ രചിച്ച ചിത്ര രചനകള്‍ വിലയിരുത്തിയതിനു ശേഷം നല്കുന്നതാണെന്ന് അറിയിക്കുകയും ചെയ്തു.