Last updated on 22/06/2024 04:15 PM | Visitor Count 6297604
logo
  • Kerala Rural Water Supply and Sanitation Agency

    A Govt. of Kerala Undertaking

News & Events

മുന്നിയൂര്‍ ബൃഹത് ജലനിധി കുടിവെള്ള വിതരണ പദ്ധതി ബഹു: ജലവിഭവ വകുപ്പ് മന്ത്രി നാടിനായി സമര്‍പ്പിച്ചു

Published on Mon, July 03 2023

ഒരു നാടിന്റെ ദാഹം തീര്‍ക്കുന്നതിനു വേണ്ടി കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ്‌ സാനിറ്റേഷന്‍ ഏജന്‍സി (കെ.ആര്‍.ഡബ്ല്യു.എസ്സ്.എ) മലപ്പുറം ജില്ലയിലെ മുന്നിയൂര്‍ ഗ്രാമ പഞ്ചായത്തില്‍ ആരംഭിച്ച്‌ നിര്‍മാണം പൂര്‍ത്തികരിച്ച ജലവിതരണ പദ്ധതിയുടെ ഉത്ഘാടനം ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിന്‍ 2023 ജൂലൈ 2ന്  വന്‍ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ നിര്‍വഹിക്കുകയും നാടിനു സമര്‍പ്പിക്കുകയും ചെയ്തു.
അതിരൂക്ഷമായ കുടിവെള്ള ക്ഷാമം നേരിട്ടിരുന്ന ഒരു ഗ്രാമ പഞ്ചായത്താണ് മുന്നിയൂര്‍. 10000 ത്തിലേറെ കുടുംബങ്ങള്‍ 23 വാര്‍ഡുകളിലായി വ്യാപിച്ചുകിടക്കുകയും സ്വന്തം കിണറുകളെയും കേരള വാട്ടര്‍ അതോറിറ്റി യുടെ പരിമിതമായ ജലവിതരണ സംവിധാനത്തെയും മാത്രം കുടിവെള്ളത്തിനായി ആശ്രയിച്ചിരുന്ന ഒരു ചരിത്രമാണ്‌ മുന്നിയൂര്‍ ഗ്രമാപഞ്ചായതിന്റെത്.
എന്നാല്‍ ഗ്രാമപഞ്ചായത്തും ജനങ്ങളും സര്‍ക്കാരുമായി കൈകോര്‍ത്തപ്പോള്‍, മുന്നിയൂര്‍ പഞ്ചായത്തിലെ പകുതിയിലധികം (5504)കുടുംബങ്ങളില്‍ ശുദ്ധജലം പൈപ്പ് വഴിഎത്തിച്ച് നല്‍കാന്‍ സാധിച്ചത് ഒരു വന്‍ നേട്ടമായി കണക്കാക്കപെടുന്നു.പങ്കാളിത്താധിഷ്ടിതിക മാതൃകയില്‍ നടപ്പിലാക്കിയ പദ്ധതിയിലൂടെ 10% തുക ഗുണഭോക്താക്കളും 15% തുക ഗ്രാമപഞ്ചായത്തും നല്‍കിയപ്പോള്‍ 75% സര്‍ക്കാര്‍ വിഹിതം കെ.ആര്‍.ഡബ്ല്യു.എസ്സ്.എ വഴി നല്‍കിയാണ്‌ പദ്ധതി പൂര്‍ത്തീകരിച്ചത്.
30.66 കോടി രൂപ ചിലവഴിച്ച് നടപ്പിലാക്കിയ പദ്ധതിയ്ക്ക് ആവശ്യമായ ജലം ലഭ്യമാക്കുന്നതിനുവേണ്ടി ഒരു തുറന്ന കിണര്‍ കടലുണ്ടി പുഴയോരത്ത് സ്ഥാപിക്കുകയും, കൂടാതെ 3.5 mld ശേഷിയുള്ള ജലശുചീകരണ ശാല, 7 ലക്ഷം, 4.25 ലക്ഷം ലിറ്റര്‍ ശേഷിയുള്ള രണ്ട് ഉപരിതല ജലസംഭരണികള്‍, 50000 ലിറ്റര്‍ ശേഷിയുള്ള സമ്പ്, 250 കിലോമീറ്റര്‍ നീളത്തിലുള്ള പമ്പിങ്ങ് ലൈയ്ന്‍, വിതരണ ശൃംഖല എന്നിവ പദ്ധതിയുടെ ഭാഗമായി സ്ഥാപിച്ചു. സ്കീം ലെവല്‍ കമ്മിറ്റി (SLEC) എന്ന സ്ഥാപന സംവിധാനം രൂപികരിച്ച് എല്ലാ പ്രവര്‍ത്തനവും ആയതിലൂടെ നിര്‍വഹിച്ചുകൊണ്ടാണ് കെ.ആര്‍.ഡബ്ല്യു.എസ്സ്.എ പദ്ധതി പൂര്‍ത്തിയാക്കി ഗ്രാമപഞ്ചായത്തിന് കൈമാറിയത്. പദ്ധതിയുടെ തുടര്‍ നടത്തിപ്പ് ചുമതല SLEC എന്ന ജനകീയ സംവിധാനത്തിലൂടെ നിര്‍വഹിക്കപെടുന്നു. മലപ്പുറം മേഖലാ കാര്യാലയത്തിന്റെ നേതൃത്വത്തില്‍ പദ്ധതിയ്ക്ക് ആവശ്യമായ സാങ്കേതിക, സാമൂഹിക, സാമ്പത്തിക തുടങ്ങിയ കാര്യങ്ങള്‍ യഥാ സമയങ്ങളില്‍ ലഭ്യമാക്കികൊണ്ട് പദ്ധതി വിജയകരമായി പൂര്‍ത്തിയാക്കി.
പദ്ധതിയുടെ ഉത്ഘാടന സമ്മേളനത്തില്‍ വള്ളിക്കുന്ന് നിയോജകമണ്ഡലം MLA ശ്രീ.അബ്ദുല്‍ ഹമീദ് മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. പദ്ധതിയുടെ റിപ്പോര്‍ട്ട്‌ കെ.ആര്‍.ഡബ്ല്യു.എസ്സ്.എ യുടെ എക്സിക്യൂട്ടീവ് ഡയറക്ടറും, കേരള വാട്ടര്‍ അതോറിറ്റിയുടെ ജോയിന്റ് മാനേജിങ്  ഡയറക്ടറുമായ ഡോ.ദിനേശന്‍ ചെറുവാട്ട് ഐ.എ.എസ് അവതരിപ്പിച്ചു. ജില്ലാപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്‌, ഗ്രാമ പഞ്ചായത്ത്‌, റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍, മുന്സിപാലിറ്റി,സഹകരണ സംഘം, SLEC പ്രതിനിധികള്‍ ആശംസകള്‍ അര്‍പ്പിച്സംസാരിച്ചു. യോഗത്തില്‍ മുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ സ്വാഗതം ആശംസിക്കുകയും, സെക്രട്ടറി നന്ദി അര്‍പ്പിക്കുകയും ചെയ്തു.
പദ്ധതി ഒറ്റനോട്ടത്തില്‍ മനസിലാക്കുന്നതിനു അനുബന്ധമായി ഉള്‍പെടുതിയിരിക്കുന്ന പട്ടിക കാണുക
  

മൂന്നിയൂർ ഗ്രാമപഞ്ചായത്ത്
ജലനിധി ബൃഹത് കുടിവെള്ള  പദ്ധതി
പദ്ധതി സംക്ഷിപ്തം
ക്രമ നമ്പർ  പദ്ധതി വിശദാംശങ്ങൾ വിവരങ്ങൾ
1 ലോകസഭ മണ്ഡലം മലപ്പുറം
2 നിയമസഭ മണ്ഡലം വള്ളിക്കുന്ന്
3 പദ്ധതി  ആരംഭിച്ച തിയ്യതി  11-01-2019
4 പഞ്ചായത്തിലെ ആകെ കുടുംബങ്ങൾ  14,500
5 ബൃഹത് ജലനിധി പദ്ധതി ഗുണഭോക്ത കുടുംബങ്ങളുടെ എണ്ണം 5504
6 T. S (Technical Sanction) Date and Amount  02-06-2018                 21.40 കോടി 
7 Revised T. S Date and Amount 22-02-2022                29.69 കോടി 
8 നിർമ്മാണ  പ്രവർത്തനങ്ങൾ പൂർത്തീകരിച്ച തിയ്യതി  30-11-2022
9 ആകെ പദ്ധതി ചെലവ്  30.66 കോടി 
10 കേരള സർക്കാർ വിഹിതം  24.58 കോടി 
11 ഗ്രാമ പഞ്ചായത്ത് വിഹിതം 4.10 കോടി 
12 ഗുണഭോക്ത  വിഹിതം 1.97 കോടി 
13 മിനിമം താരിഫ് (10,000 ലിറ്റർ) + സർവീസ് ചാർജ്  100+10 =110
പദ്ധതി ഘടകങ്ങൾ
1 സ്രോതസ്സ് (കുണ്ടംകടവ് - കടലുണ്ടിപ്പുഴ ) 6m Dia തുറന്ന കിണര്‍ 
2 ജലശുദ്ധീകരണശാലയുടെ ശേഷി (പാറക്കാവ് ) 3.5 MLD
3 പാറക്കാവ് ഉപരിതല സംഭരണിയുടെ ശേഷി  7 ലക്ഷം ലിറ്റർ
4 മണ്ണട്ടാംപാറ സമ്പിന്റെ ശേഷി  50000 ലിറ്റർ
5 ചേളാരി ഉപരിതല സംഭരണിയുടെ ശേഷി  4.25ലക്ഷം ലിറ്റർ
6 ആകെ പൈപ്പ് ലൈൻ നീളം (വിതരണ ശൃംഖല + പമ്പിങ് മെയിൻ) 250KM
7 സ്രോതസ്സ് RAW WATER PUMB SET  2nos 40HP
8 പാറക്കാവ് ജലശുദ്ധീകരണശാല ക്ലിയർ വാട്ടർ സമ്പ് 2nos 20HP
9 മണ്ണട്ടാംപാറ സമ്പ് 2nos 30HP

news image