Last updated on 12/05/2025 09:30 AM | Visitor Count 11287609
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

മാളാ മള്‍ട്ടി ഗ്രാമപഞ്ചായത്ത് കുടിവെള്ള പദ്ധതികളുടെ യോഗം സംഘടിപ്പിച്ചു.

പ്രസിദ്ധീകരിച്ചത് Wed, October 12 2022

തിരുവനന്തപുരം : ബഹു. ജലവിഭവ വകുപ്പ് സെക്രട്ടറി ശ്രീ. പ്രണബ് ജ്യോതിനാഥ് ഐ.എ.എസ് ന്റെ അദ്ധ്യക്ഷതയില്‍ 2022 ഒക്ടോബര്‍ 12ന് വൈകുന്നേരം 04.00 മണിക്ക് കെ.ആര്‍.ഡബ്ല്യു.എസ്.എ പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് മാള മള്‍ട്ടി ഗ്രാമപഞ്ചായത്ത് പദ്ധതി അവലോകനയോഗം സംഘടിപ്പിച്ചു. പ്രസ്തുത യോഗത്തില്‍ മാള മള്‍ട്ടി ഗ്രാമപഞ്ചായത്തിനെ പ്രതിനിധീകരിച്ച് ജനപ്രതിനിധികളും, എസ്.എല്‍.ഇ.സി അംഗങ്ങളും, കേരള വാട്ടര്‍ അതോററ്റി, ഭൂജല വകുപ്പ്, ജലവിഭവ വകുപ്പ് എന്നീ വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പങ്കെടുത്തു. കെ.ആര്‍.ഡബ്ല്യു.എസ്.എയില്‍ നിന്നും. ഡയറക്ടര്‍ (എച്ച്.ആര്‍), ഡയറക്ടര്‍ (ഓപ്പറേഷന്‍സ്)i/c, ഡയറക്ടര്‍ (ടെക്നിക്കല്‍) i/c ഡയറക്ടര്‍ (എം.& ഇ)i/c,  ഡെപ്യൂട്ടി ഡയറക്ടര്‍ വാട്ടര്‍ കണ്‍സര്‍വേഷന്‍സ്, ഡെപ്യൂട്ടി ഡയറക്ടര്‍ (എച്ച്.ആര്‍), പ്രോജക്ട് കമ്മീഷണര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
യോഗത്തിനു ശേഷം ശ്രീ. പ്രണബ് ജ്യോതിനാഥ് ഐ.എ.എസ് പി.എം.യു ഓഫീസ് സന്ദര്‍ശിക്കുകയും  ഉദ്യോഗസ്ഥരുമായി സംവദിക്കുകയും ചെയ്യ്തു.  ജലവിഭവ വകുപ്പ് സെക്രട്ടറിയും, കെ.ആര്‍.ഡബ്ല്യു.എസ്.എ യുടെ ഗവേര്‍ണിംങ് കൗണ്‍സില്‍ ചെയര്‍മാനും ആയി നിയമിതനായ ശേഷം ആദ്യമായാണ് അദ്ദേഹം ഓഫീസ് സന്ദര്‍ശിക്കുന്നത്. മുന്‍പ് അദ്ദേഹം കെ.ആര്‍.ഡബ്ല്യു.എസ്.എ എക്സിക്യുട്ടീവ് ഡയറക്ടര്‍ ആയിരുന്ന കാലഘട്ടത്തിലെ ഓര്‍മ്മകളും ഓഫീസ് സന്ദര്‍ശനവേളയില്‍ അദ്ദേഹം പങ്കുവച്ചു.

news image