തൃശൂര്‍ ജില്ലയില്‍ KRWSA മുഖേന എട്ട് ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തന പുരോഗതി അവലോകന യോഗം സംഘടിപ്പിച്ചു.
പ്രസിദ്ധീകരിച്ചത് Wed, January 11 2023
തൃശൂര്‍ ജില്ലയില്‍ കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍ഡ് സാനിറ്റേഷന്‍ ഏജന്‍സി (KRWSA) മുഖേന എട്ട് ഗ്രാമ പഞ്ചായത്തുകളില്‍ നടപ്പാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തന പുരോഗതി അവലോകനം ചെയ്തു. പൊയ്യ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ 2023 ജനുവരി 10-ന് 11.00 മണിക്ക് നടന്ന യോഗത്തില്‍ എട്ട് ഗ്രാമ പഞ്ചായത്തിലെയും മുഴുവന്‍ നിര്‍വ്വഹണ ഉദ്യോഗസ്ഥര്‍, പൊയ്യ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് അംഗങ്ങള്‍, ജലനിധി ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.