ജലഗുണ നിലവാര പരിശോധന പരിശീലന ഏകദിന ശില്പശാല
പ്രസിദ്ധീകരിച്ചത് Fri, March 24 2023
KRWSA യും വറ്റാത്ത ഉറവയ്ക്കായി ജലസമൃദ്ധി പദ്ധതിയും സംയുക്തമായി സംഘടിപിച്ച ജലഗുണ നിലവാര പരിശോധന പരിശീലന ഏകദിന ശില്പശാല മാര്‍ച്ച് 24 ന് ബഹുമാനപെട്ട MLA അഡ്വ. ഐ.ബി.സതീഷ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഭൂവിനിയോഗ കമ്മിഷണര്‍ മുഖ്യാതിഥി ആയിരുന്നു. മലയിന്‍കീഴ് ദ്വാരക ആഡിറ്റോറിയത്തില്‍ നടന്ന ശില്പശാലയില്‍ KRWSA ഡയറക്ടര്‍മാര്‍, ഇടുക്കി, മലപ്പുറം RPMU യിലെ ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി. കാട്ടാകട, മാറനല്ലൂര്‍ , പള്ളിച്ചല്‍, വിളവൂര്‍ക്കല്‍, വിളപ്പില്‍ , മലയിന്‍കീഴ് എന്നീ പഞ്ചായത്തുകളിലെ ഓരോ വാര്‍ഡില്‍ നിന്നും തിരഞ്ഞെടുത്ത കുടുംബശ്രീ റിസോഴ്സ് പേഴ്സണ്‍മാര്‍ പരിശീലനത്തില്‍ പങ്കെടുത്തു.