Last updated on 09/11/2024 09:30 AM | Visitor Count 8146733
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

വാര്‍ഷിക പദ്ധതിയുടെ ആസൂത്രണത്തിനും സംഘടന ശാക്തീകരണ ശില്പശാല നടത്തി

പ്രസിദ്ധീകരിച്ചത് Sat, April 16 2022

ജലനിധിയുടെ 2022-23 സാമ്പത്തീക വർഷത്തിലെ പദ്ധതികളുടെ ആസൂത്രണത്തിനും സംഘടനാ ശാക്തീകരണത്തിനുമായി  സെന്റർ ഫോർ വാട്ടർ എഡ്യൂക്കേഷനിൽ വെച്ച് നടത്തിയ ശില്പശാല ബഹു. ജല വിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി ആഗസ്റ്റിൻ   ഉൽഘാടനം ചെയ്തു. ലോക ബാങ്ക് സഹായത്തോടെ സാമൂഹ്യ കുടിവെള്ള വിതരണ പദ്ധതികൾ നടപ്പിലാക്കുന്നതിന് 1999 ആരംഭിച്ച ജലനിധി സംസ്ഥാന സർക്കാർ സാമൂഹ്യ കുടിവെള്ള പദ്ധതികളുടെ സുസ്ഥിരതയ്‌ക്ക് വേണ്ടി നടപ്പാക്കുന്ന സഹായ പദ്ധതിയുടെയും  മഴ വെള്ള സംഭരണി നിര്‍മ്മാണ പദ്ധതിയുടെയും നോഡൽ ഏജൻസിയായി പ്രവർത്തിക്കുകയാണ്. ജൽ ജീവൻ മിഷൻ പദ്ധതിയിലൂടെ കുടിവെള്ള കണക്ഷൻ നൽകുന്നതിനുള്ള നിർവഹണ സ്ഥാപനമായി കൂടി പ്രവർത്തിക്കുന്ന ജലനിധിയ്ക്ക് ജലഗുണനിലവാര നിരീക്ഷണവും  ഗ്രേ വാട്ടര്‍ മാനേജ്‌മെന്റും, കിണറുകളെ സുസ്ഥിര ജലസ്രോതസ്സുകളാക്കല്‍, ജലവിതരണ-ജലഗുണ നിലവാര മേഖകളിലെ സാങ്കേതിക വിദ്യകള്‍ മെച്ചപ്പെടുത്തുന്ന തിനാവശ്യമായ ഗവേക്ഷണവും വികസനവും, സ്കൂള്‍ ജലശ്രീ ക്ലബ്ബുകള്‍ സംസ്ഥാന വ്യാപകമാക്കുന്നതിനുള്ള പരിശീലങ്ങള്‍ പ്രചാരണ പരിപാടികള്‍ എന്നിങ്ങനെ പുതിയ 4 ബജററ്  ഹെഡുകളും അധിക ഫണ്ടും സംസ്ഥാന സര്‍ക്കാര്‍ ഈ വർഷം ലഭ്യമാക്കിയിട്ടുണ്ടെന്ന് ബഹു. ജല വിഭവ വകുപ്പ് മന്ത്രി പറഞ്ഞു. ജല സംരക്ഷണ പ്രവർത്തനങ്ങളിൽ വിദ്യാർത്ഥികളുടെ പങ്കാളിത്തം വളർത്തുന്നതിന് സംസ്ഥാനത്ത് വ്യാപകമാക്കുന്ന സ്കൂൾ ജലശ്രീ ക്ലബ്‌ രാജ്യത്തിന് മാതൃകയായി മാറേണ്ട പദ്ധതി കൂടിയാണ്. ജലശ്രീ ക്ലബ് സംസ്ഥാന സർക്കാരിന്റെ  ഫ്ലാഗ്ഷിപ്പ് പദ്ധതി ആയി വളർത്തിക്കൊണ്ടുവരാനുള്ള ഉത്തരവാദിത്തം ജലനിധിയ്ക്കുണ്ടെന്നും മന്ത്രി പറഞ്ഞു.  ജലനിധിയുടെ പ്രവർത്തനങ്ങൾ കൂടുതല്‍ ഫലപ്രഥമാക്കുന്നത് സംഘടനയിൽ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ചും 2022- 23 വർഷത്തെ പദ്ധതി നിർവഹണത്തിന്റെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനെ കുറിച്ചും ശില്പശാല ചർച്ച  ചെയ്തു. ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടര്‍ എസ് വെങ്കിടേശപതി ഐ എ എസ് അധ്യക്ഷത വഹിച്ചു.   ഡയറക്ടര്‍ എച്ച് ആര്‍ ഡി  എം പ്രേംലാൽ, ഡയറക്ടർ ടെക്നിക്കൽ ടി കെ മണി, ഡയറക്ടർ ഫിനാൻസ് പി വീണ, ഡയറക്ടർ ഓപ്പറേഷൻ പി വി ലാലച്ചൻ, ഡയറക്ടർ എം & ഇ പ്രമോദ് കെ, ഡെപ്യൂട്ടി ഡയറക്ടർ എച്ച് ആർ ജിജോ ജോസഫ്, മാനേജർ മഴ കേന്ദ്രം  ജോണി പി കെ, സീനിയർ എഞ്ചിനീയർ നാരായണൻ നായർ തുടങ്ങിയവർ ശില്പ്പശാലയ്ക്ക് നേതൃത്വം നല്‍കി.



 

news image