ജല ജീവൻ മിഷൻ 82 - NABL അംഗീകൃത ലാബുകളുടെ സംസ്ഥാനതല പ്രവർത്തന ഉദ്ഘാടനം
പ്രസിദ്ധീകരിച്ചത് Wed, December 21 2022
ജലജീവൻ മിഷൻ വഴി സജ്ജമാക്കിയ ജല അതോറിറ്റിയുടെ 82 എൻ. എ. ബി. എൽ അംഗീകൃത ശുദ്ധജല ഗുണനിലവാര പരിശോധനാ ലാബുകളുടെ പ്രവർത്തന ഉദ്ഘാടനം ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ നിർവഹിച്ചു. സംസ്ഥാനത്ത് ശാസ്ത്ര ലാബുകൾ പ്രവർത്തിക്കുന്ന എല്ലാ ഹയർ സെക്കൻഡറി സ്കൂളുകളിലെ കുട്ടികൾക്കും അധ്യാപകർക്കും ശുദ്ധജല ഗുണനിലവാര പരിശോധന നടത്താനുള്ള പരിശീലനം നൽകാൻ സർക്കാർ ലക്ഷ്യമിടുന്നതായി ചടങ്ങിൽ അധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ കൂട്ടിച്ചേർത്തു. ഗതാഗത മന്ത്രി ശ്രീ ആന്റണി രാജു മുഖ്യ പ്രഭാഷണം നടത്തി. എം എൽ എ പ്രമോദ് നാരായണൻ, ജലവിഭവ വകുപ്പ് അഡിഷനൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു ഐ.എ. എസ് , ജല ജീവൻ മിഷൻ സ്റ്റേറ്റ് മിഷൻ ഡയറക്ടറും ,ജല അതോറിറ്റി മാനേജിങ് ഡയറക്ടറും, കെ. ആർ. ഡബ്ല്യു. എസ്. എ (ജലനിധി) എക്സിക്യൂട്ടീവ് ഡയറക്ടറുമായ ശ്രീ വെങ്കടേശപതി ഐ. എ.എസ് എന്നിവർ പങ്കെടുത്തു.