ജല്‍ജീവന്‍ മിഷന്‍ പദ്ധതി നിര്‍വഹണ സഹായ ഏജന്‍സികളുടെ ശില്പശാലയും പ്രവര്‍ത്തനോദ്ഘാടനവും നവംബര്‍ 1ന് സംഘടിപ്പിച്ചു.
പ്രസിദ്ധീകരിച്ചത് Mon, November 01 2021
കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി ഗ്രാമ പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ സാമൂഹ്യ സംഘടനത്തിനായി തിരഞ്ഞെടുക്കപ്പെട്ട സന്നദ്ധ സംഘടനകള്‍ നിര്‍വഹണ സഹായ ഏജന്‍സികളായി പഞ്ചായത്തുകളില്‍ പ്രവര്‍ത്തനം ആരംഭിച്ചു. 2024 നുള്ളില്‍ മുഴുവന്‍ ഗ്രാമീണ ഭവനങ്ങളിലും ശുദ്ധമായ കുടിവെള്ളം പ്രവര്‍ത്തനക്ഷമമായ ടാപ്പുകളിലൂടെ എത്തിക്കുക എന്നതാണ് ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ലക്ഷ്യം. ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ബോധവല്‍ക്കരണ പ്രചാരണ പരിപാടികള്‍ക്കും സാമൂഹ്യ ശാക്തീകരണത്തിനും പദ്ധതിയുടെ ഗുണഭോകത വിഹിത സമാഹാരണത്തിനും ഗ്രാമ പഞ്ചായത്തുകളെ സഹായിക്കുകയാണ് നിര്‍വ്വഹണ സഹായ ഏജന്‍സികളുടെ ചുമതല.
എല്ലാ തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെയും വീടുകളുടെ എണ്ണവും ജല സ്രോതസ്സുകളും ജല ലഭ്യതയും പരിശോധിച്ച് കുടിവെള്ള വിതരണത്തിന് മാസ്റ്റര്‍ പ്ളാന്‍ തയ്യാറാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജല്‍ ജീവന്‍ മിഷന്‍ പദ്ധതി ശില്പശാലയും നിര്‍വഹണ സഹായ ഏജന്‍സികളുടെ പ്രവര്‍ത്തനോദ്ഘാടനവും നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. കുടിവെള്ള വിതരണത്തിന് ആവശ്യമായ ജല സ്രോതെസ്സ് ഇല്ലാത്ത പഞ്ചായത്തുകളിലേയ്ക്ക് ജലലഭ്യത കൂടുതല്‍ ഉള്ള പഞ്ചായത്തുകളില്‍ നിന്ന് കുടിവെള്ളമെത്തിക്കാന്‍ മാസ്റ്റര്‍പ്ലാന്‍ സഹായിക്കും. ജല ക്ഷാമം കൂടുതല്‍ ഉള്ള പ്രദേശങ്ങള്‍ക്ക് മുന്‍ഗണന നല്‍കി പദ്ധതികള്‍ ആസൂത്രണം ചെയ്യണമെന്നും എല്ലാ ഗ്രാമീണ വീടുകളിലും ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയിലൂടെ കുടിവെള്ളമെത്തിക്കാന്‍ ഗ്രാമ പഞ്ചായത്തുകള്‍ മുന്നിട്ടിറങ്ങണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. കേരളാ ജല അതോററ്റിയും, കെ.ആര്‍.ഡബ്ല്യൂ.എസ്.എയും, ഭൂജല വകുപ്പും ജല്‍ ജീവന്‍ പദ്ധതിയുടെ നിര്‍വഹണ ഏജന്‍സികള്‍ മാത്രമാണെന്നും പഞ്ചായത്തുകളുടെ നേതൃത്വത്തിലാകണം പദ്ധതി നടപ്പിലാക്കേണ്ടാതെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
വികസനം എല്ലാവരിലും എത്തിക്കാന്‍ വീടും, വിദ്യഭ്യാസ-ആരോഗ്യ സൗകര്യങ്ങളും പോലെ തന്നെ കുടിവെള്ളവും എല്ലാവരിലും എത്തിക്കേണ്ടത് അനിവാര്യമാണ്. കേന്ദ്ര സര്‍ക്കാര്‍ ജല്‍ ജീവന്‍ പദ്ധതിയിലൂടെ ഒരാള്‍ക്ക് ഒരു ദിവസം 55 ലിറ്റര്‍ കുടിവെള്ളം വിതരണം ചെയ്യാന്‍ പദ്ധതി തയ്യാറാക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നതെങ്കിലും ദിവസം 100 ലിറ്റര്‍ വീതം ഓരോരുത്തര്‍ക്കും കുടിവെള്ളം വിതരണം ചെയ്യുന്നതിനുള്ള പദ്ധതികളാണ് കേരളം തയ്യാറാക്കിയിട്ടുള്ളത്. എല്ലാ വീടുകളിലും പ്രവര്‍ത്തനക്ഷമമായ ടാപ്പിലൂടെ കുടിവെള്ളം നല്‍കുന്നതിന് വിതരണ ശ്രഖല ശക്തിപ്പെടുത്തുന്നതിനാണ് സംസ്ഥാനം മുന്‍ഗണന കൊടുക്കണമെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. സന്നദ്ധ സംഘടനകള്‍ പഞ്ചായത്തുകളിലെ ജല്‍ ജീവന്‍ മിഷന്‍ പദ്ധതി നിര്‍വഹണ സഹായ സംഘടനകളായി വരുന്നത് പദ്ധതി സമയ ബന്ധിതമായി പൂര്‍ത്തിയാക്കാന്‍ സഹായിക്കുമെന്നും ജല്‍ ജീവന്‍ പദ്ധതി സംസ്ഥാനത്തിന്റെ മുന്‍ഗണന പദ്ധതി തന്നെയാണെന്നും പഞ്ചായത്തുകളുടെ തെറ്റിധാരണകള്‍ പരിഹരിക്കുന്നതിന് തദേശ സ്വയം ഭരണ വകുപ്പ് ജലവിഭവ വകുപ്പും കൂട്ടായി പ്രവര്‍ത്തിക്കുമെന്നും 2024 നുള്ളില്‍ എല്ലാ ഗ്രാമീണ ഭവനങ്ങളിലും കുടിവെള്ളമെത്തിക്കുമെന്നും അദ്ധ്യക്ഷത വഹിച്ച ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ജല്‍ ജീവന്‍ മിഷന്‍ ഡയറക്ടര്‍ എസ്.വെങ്കിടേശപതി ഐ.എ.എസ് , ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് വിജു മോഹന്‍, കെ.ആര്‍.ഡബ്ല്യൂ.എസ് എയുടെ ഡയറക്ടര്‍മാരായ എസ് ഹാരിസ് , എം പ്രേംലാല്‍ , ഡെപ്യൂട്ടി ഡയറക്ടര്‍ പിവി ലാലിച്ചന്‍, കുടുംബശ്രീ പ്രോഗ്രാം മാനേജര്‍ എസ് സുചിത്ര, ഐ എസ് എ പ്ലാറ്റ്ഫോം ഭാരവഹികളായ റ്റി കെ തുളസീധരന്‍ പിള്ള , റഷീദ് പറമ്പന്‍, സജി സെബാസ്റ്റ്യന്‍, ഡാന്റീസ് കൂനാനിക്കല്‍, പി പി തോമസ്, കെ വി ഷാജി, ആന്റണി കുന്നത്ത് എന്നിവര്‍ സംസാരിച്ചു.