ജലഗുണനിലവാര പരിശീലനപരിപാടി സംഘടിപ്പിച്ചു.
പ്രസിദ്ധീകരിച്ചത് Wed, July 14 2021
ഇടുക്കി മേഖല പ്രോജക്ട് മാനേജ്മെന്റിനു കീഴിലുള്ള പാമ്പാടുമ്പാറ ഗ്രാമപഞ്ചായത്തില്‍ ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായ ജല ഗുണ നിലവാര പരിശോധന നടത്തുന്നതിനുള്ള വോളന്റീയര്‍മാര്‍ക്കുള്ള പരിശീലനം 2021 ജൂലൈ 14ന് രാവിലെ 10.30 ഓടെ ആരംഭിച്ചു. പ്രസ്തുത പരിശീലന പരിപാടി ബഹുമാപ്പെട്ട പാമ്പാടുമ്പാറ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി. വിജി അനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ആണ് ആരംഭിച്ചത്, തുടര്‍ന്ന് ശ്രീ. ആഷ്ലി, പ്രോജക്റ്റ് കമ്മിഷണര്‍ സ്വാഗതം ആശംസിച്ചു. ബഹുമാനപെട്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ എസ് മോഹനന്‍ പരിശീലന പരിപാടിയുടെ ഉത്ഘാടനം നിര്‍വഹിച്ചു. പഞ്ചായത്ത് മെമ്പര്‍മാരായ പി. റ്റി ഷിഹാബ്, ജോസ് ജോസഫ്, പി സുന്ദരപാണ്ടി എന്നിവര്‍ അറിയിച്ചു. തുടര്‍ന്ന് ഇടുക്കി മേഖല പ്രോജക്ട് മാനേജ്മെന്റിലെ ട്രൈബല്‍ ഡെവലപ്പ്മെന്റ് സ്പെഷ്യലിസ്റ്റ് ശ്രീ. ക്രിസ്റ്റീന്‍ എം ജോസഫ് പരിശീലന ക്ലാസ്സ് നയിച്ചു. 16 വാര്‍ഡുകള്‍ ഉള്ള പാമ്പാടുമ്പാറ പഞ്ചായത്തില്‍ നിന്നും 10 പുരുഷന്മാര്‍, 3 സ്ത്രീകള്‍ എന്നിങ്ങനെ തിരഞ്ഞെടുത്ത 13 വോളന്റീയര്‍മാര്‍ പങ്കെടുത്തു. പരിശോധന നടത്തുന്നതിനുള്ള സാമ്പിള്‍ പ്രസ്തുത വോളന്റീയര്‍മാര്‍ കരുതിയിരുന്നു. സംശയങ്ങള്‍ ചോദിച്ചും ദൂരീകരിച്ചും മുഴുവന്‍ ടെസ്റ്റ് കളും പൂര്‍ത്തീകരിച്ചു. തുടര്‍ന്ന് ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടപടികള്‍ അടക്കം പൂര്‍ത്തീകരിച്ചു. ഓഗസ്റ്റ് മാസം അവസാനത്തോടുകൂടി പാമ്പാടുമ്പാര പഞ്ചായത്തിലെ മുഴുവന്‍ ടെസ്റ്റ്‌കളും ജലഗുണനിലവാര പരിശോധന കിറ്റുപയോഗിച്ച് പൂര്‍ത്തീകരിച്ച ഫലം ലഭ്യമാക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ ഉറപ്പുവരുത്തി. പാമ്പാടുമ്പാറ ഗ്രാമപഞ്ചായത്ത് ജൂനിയര്‍ പ്രോജക്ട് കമ്മിഷണര്‍ നന്ദി പറഞ്ഞ് പരിശീലന പരിപാടി അവസാനിപ്പിച്ചു.

