ജല ജീവന്‍ മിഷന്‍ വിശേഷാല്‍ ഗ്രാമസഭകള്‍ ജലവിഭവ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ നടത്തപ്പെട്ടു
പ്രസിദ്ധീകരിച്ചത് Sat, October 02 2021
ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഭാഗമായി ജലനിധിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി ജയന്തിദിനത്തില്‍ രാജ്യവ്യാപകമായി നടത്തപ്പെട്ട വിശേഷാല്‍ ഗ്രാമസഭയുടെ ഭാഗമായി കേരളത്തിലെ ഗ്രാമപഞ്ചായത്തുകളിലും വിശേഷാല്‍ ഗ്രാമസഭകള്‍ സംഘടിപ്പിച്ചു. ജല ജീവന്‍ മിഷന്‍ ഗ്രാമസഭകളുടെ സംസ്ഥാനതല ഉത്ഘാടനം ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റ്യന്‍ അകലകുന്നം ഗ്രാമപഞ്ചായത്തില്‍ നിര്‍വ്വഹിച്ചു.
സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ മുന്‍ഗണന നല്കുന്നതെന്ന് ജലവിഭവ വകുപ്പുമന്ത്രി റോഷി അഗസ്റ്റ്യന്‍ പ്രസ്താവിച്ചു. രാജ്യത്തെ എല്ലാ വീടുകളിലും ശുദ്ധമായ കുടിവെള്ളം ലഭ്യമാക്കുന്ന ജല ജീവന്‍ മിഷന്‍ പദ്ധതി സംസ്ഥാനത്തു സമയബന്ധിതമായി പൂര്‍ത്തീകരിക്കുമെന്നും പദ്ധതി രൂപീകരണവും നിര്‍വ്വഹണവും ജനകീയവും സുതാര്യവുമാകാന്‍ വിശേഷാല്‍ ഗ്രാമസഭകള്‍ സഹായകമാകുമെന്നും മന്ത്രി പറഞ്ഞു. ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സഹായ സംഘടനാ പ്രതിനിധികളും ഗുണഭോക്തൃ പ്രതിനിധികളും ഒറ്റക്കെട്ടായി മുന്നോട്ടു നീങ്ങുമ്പോള്‍ ജല ജീവന്‍ മിഷന്‍ പദ്ധതി നിര്‍വഹണത്തിലെ എല്ലാ തടസ്സങ്ങളും പരിഹരിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
അകലക്കുന്നം പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ പ്രസിഡന്റ് ജാന്‍സി ബാബു അദ്ധ്യക്ഷത വഹിച്ച വിശേഷാല്‍ ഗ്രാമസഭയില്‍ ജെ.ജെ.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ എസ്. വെങ്കിടേശപതി ഐ.എ.എസ്. മുഖ്യപ്രഭാഷണം നടത്തി. ജല ജീവന്‍ മിഷന്‍ പദ്ധതിയുടെ ഉടമകള്‍ ഗ്രാമ പഞ്ചായത്തുകളാണന്നും വാട്ടര്‍ അതോറിറ്റിയും ജലനിധിയും ഭൂജല വകുപ്പും നിര്‍വ്വഹണ ഏജന്‍സികള്‍ മാത്രമാണന്നും, ഓരോ പഞ്ചായത്ത് ഭരണ സമിതിയേയും നിര്‍വ്വഹണ ഏജന്‍സിയേയും സഹായിക്കാന്‍ നിര്‍വ്വഹണ സഹായ ഏജന്‍സികളായി സന്നദ്ധ സംഘടനകളുണ്ടാകുമെന്നും എസ്. വെങ്കിടേശപതി ഐ.എ.എസ്. വ്യക്തമാക്കി. കെ ആര്‍ ഡബ്ല്യൂ എസ് എ ഡയറക്ടര്‍ (ടെക്നിക്കല്‍ & ഓപ്പറേഷന്‍സ്) എസ്. ഹാരിസ്, ഡയറക്ടര്‍ (എച്ച്.ആര്‍) എം. പ്രേംലാല്‍, ഡെപ്യൂട്ടി ഡയറക്ടര്‍ (ഓപ്പറേഷന്‍സ്) പി.വി. ലാലച്ചന്‍ , ഡെപ്യൂട്ടി ഡയറക്ടര്‍ (ഐ.ഇ.സി) ജിജോ ജോസഫ്, മാനേജര്‍ (കമ്മ്യൂണിറ്റി ഡെവലപ്മെന്റ്) ജോസ് ജയിംസ്, ട്രൈബല്‍ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് ക്രിസ്റ്റിന്‍ എം. ജോസഫ്, പ്രോജക്ട് കമ്മീഷണര്‍ ഗീത എസ് നായര്‍, വാട്ടര്‍ അതോറിറ്റി എഞ്ചിനീയര്‍മാരായ ദീപക് ജോണ്‍സണ്‍, ഉണ്ണികൃഷ്ണന്‍, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി ഡയറക്ടര്‍ ഫാ.തോമസ് കിഴക്കേല്‍, പി.വി.ജോര്‍ജ്, ഷീബാ ബെന്നി തുടങ്ങിയവര്‍ ഓണ്‍ലൈനായി വിശേഷാല്‍ ഗ്രാമ സഭയില്‍ പങ്കെടുത്തു.
കേരള ജല അതോറിറ്റി അസ്സി. എഞ്ചിനീയര്‍ എം ലൂക്കോസ്, ജലനിധി മാനേജര്‍ ടെക്നിക്കല്‍ എം.റ്റി. മണി, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റിയ്ക്കു വേണ്ടി ശ്രീ. ഡാന്റീസ് കൂനാനിക്കല്‍, ബ്ലോക്കു മെമ്പര്‍ ബെറ്റി റോയി, ഗ്രാമ പഞ്ചായത്തു മെമ്പര്‍മാരായ ജേക്കബ് തോമസ്, ശ്രീലത ജയന്‍, മാത്തുക്കുട്ടി ഞായര്‍കുളം, ജോര്‍ജ് മൈലാടി, ബെന്നി വടക്കേടം, മാത്തുക്കുട്ടി ആന്റണി, കെ.കെ.രഘു, സിജി സണ്ണി, ഷാന്റി ബാബു, ജീനാ ബാബു, സീമാ പ്രകാശ്, സെക്രട്ടറി സൂസി ജോസഫ് തുടങ്ങിയവര്‍ പ്രസംഗിച്ചു.