കെ.ആര്‍.ഡബ്ല്യു.എസ്. എ. യുടെ വാര്‍ത്താ പത്രികയായ ”ജലനിധി” യുടെ ആദ്യ ലക്കം പ്രകാശനം ചെയ്തു.
പ്രസിദ്ധീകരിച്ചത് Wed, January 19 2022
കേരള ഗ്രാമീണ ശുദ്ധ ജല വിതരണ ശുചിത്വ ഏജന്‍സി ( കെ ആര്‍ ഡബ്ല്യൂ എസ് എ ) വാര്‍ത്താ പത്രിക ജലനിധി എന്ന പേരില്‍ പ്രസിദ്ധീകരണം പുനരാരംഭിച്ചു.
കേരളത്തില്‍ ആദ്യമായി മുഴുവന്‍ വീടുകളിലും ടാപ്പിലൂടെ കുടിവെള്ള കണക്ഷന്‍ നല്‍കിയ എറണാകുളം ജില്ലയിലെ എടവനക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. അസീന അബ്ദുള്‍ സലാമിന് ആദ്യ ലക്കം നല്‍കിക്കൊണ്ട് ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി ആഗസ്റ്റിന്‍ ആണ് വാര്‍ത്താ പത്രിക പ്രകാശനം ചെയ്തത്.
സാമൂഹ്യ കുടിവെള്ള വിതരണ സ്കീമുകളുടെ വിജയ ഗാഥകളും കേരള സര്‍ക്കാര്‍ കെ. ആര്‍. ഡബ്ല്യൂ. എസ്. എ. വഴി സാമൂഹ്യ കുടിവെള്ള വിതരണ സ്കീമുകള്‍ക്കു വേണ്ടി നടപ്പിലാക്കുന്ന സുസ്ഥിരതാ സഹായ പദ്ധതിയുടെയും മഴവെള്ള സംഭരണി നിര്‍മ്മാണ പദ്ധതിയുടെയും കിണര്‍ റീച്ചാര്‍ജ് പദ്ധതിയുടെയും നിര്‍വ്വഹണ പുരോഗതിയുടെ വാര്‍ത്തകളും ഫോട്ടോകളും വാര്‍ത്താപത്രികയിലൂടെ തുടര്‍ ലക്കങ്ങളിലും പ്രസിദ്ധീകരിക്കും. സാമൂഹ്യ കുടിവെള്ള വിതരണ പദ്ധതികളുടെ തുടര്‍ നടത്തിപ്പിക്കുറിച്ചുള്ള ഗ്രാമ പഞ്ചായത്തിലെ ജനപ്രതിനിധികളുടെയും സ്റ്റാഫ് അംഗങ്ങളുടെയും മികച്ച അനുഭവങ്ങളും നിര്‍ദേശങ്ങളും അഭിപ്രായങ്ങളും വാര്‍ത്ത പത്രികയില്‍ ഉള്‍പെടുത്തും. എല്ലാ മാസവും പ്രസിദ്ധീകരിക്കുന്ന വാര്‍ത്ത പത്രിക പഞ്ചായത്തുകള്‍ക്കും ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഐ എസ് എ കള്‍ക്കും ഗുണഭോക്ത സമിതി ഭാരവാഹികള്‍ക്കും സര്‍ക്കാര്‍ വകുപ്പുകള്‍ക്കും മാധ്യമങ്ങള്‍ക്കും വിതരണം ചെയ്യുന്നതിനാണ് ലക്ഷ്യമിട്ടിട്ടുള്ളത്. കെ ആര്‍ ഡബ്ല്യൂ എസ് എ എക്സിക്യൂട്ടീവ് ഡയറക്ടറും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ സംയുക്തമായി പഞ്ചായത്തുകളുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ മിഷന്‍ ഡയറക്ടറുമായ എസ്. വെങ്കടേസപതി ഐ. എ. എസ്, ഡയറക്ടര്‍മാരായ എസ്. ഹാരിസ് , എം. പ്രേം ലാല്‍, വീണ.പി, ഡെപ്യൂട്ടി ഡയറക്ടര്‍മാരായ ജിജോ ജോസഫ് , പി. വി. ലാലച്ചന്‍ എന്നിവര്‍ പ്രകാശന ചടങ്ങില്‍ പങ്കെടുത്തു.

