സുസ്ഥിരത പദ്ധതിയുടെ ഭാഗമായുള്ള ക്യാംപെയിന്‍ ജലവിഭവ വകുപ്പ് മന്ത്രി ഫ്ലാഗ്ഓഫ് ചെയ്തു.
പ്രസിദ്ധീകരിച്ചത് Wed, March 23 2022
കെ.ആര്‍.ഡബ്ബ്യു.എസ്.എ യുടെ സുസ്ഥിരത പദ്ധതിയുടെ ഭാഗമായുള്ള ഐ.ഇ.സി പ്രവര്‍ത്തനങ്ങളില്‍ ജലത്തിന്റെ ഉപയോഗത്തെ കുറിച്ചും ഉപഭോഗത്തെക്കുറിച്ചും ജനങ്ങളെ ബോധവത്കരിക്കുന്നതിന്റെ ഭാഗമായി കെ.ആര്‍.ഡബ്ല്യു.എസ്.എ കേരള റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ്സുകള്‍ മുഖേന നടപ്പിലാക്കിയ ഐ.ഇ.സി പ്രചരണ പരിപാടികളുടെ ഔദ്യോഗിക ഫ്ലാഗ്ഓഫ് ബഹു. ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്‍ നിര്‍വ്വഹിച്ചു. ബഹു. ഗതാഗത വകുപ്പ് മന്ത്രി ശ്രീ. ആന്റണി രാജുവിന്റെ സാന്നിദ്ധ്യത്തിലാണ് ബസ്സിന്റെ ഫ്ലാഗ് ഓഫ് നടത്തിയത്. 2022 മാര്‍ച്ച് 22ന് ജല്‍ ജീവന്‍ മിഷന്‍ ഐ.എസ്.എ കൂട്ടായ്മ സംഘടിപ്പിച്ച ലോക ജലദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പരിപാടിയിലാണ് ഫ്ലാഗ്ഓഫ് സംഘടിപ്പിച്ചത്.


