Last updated on 21/06/2025 5:20 PM | Visitor Count 13227460
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

ജലനിധി നായകര്‍ നാടിനെ നയിക്കും..

പ്രസിദ്ധീകരിച്ചത് Tue, June 01 2021

തിരുവനന്തപുരം :  ജലനിധി കുടിവെള്ള പദ്ധതി ഗുണഭോക്തൃ സമിതികളുടെ 74 ഭാരവാഹികള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജലനിധി പദ്ധതി നടപ്പിലാക്കിയ ഗ്രാമപഞ്ചായത്തുകളില്‍നിന്നാണ് എഴുപത്തിനാല് കുടിവെള്ള വിതരണ സമിതി ഭാരവാഹികള്‍ ജനപ്രതിനിധികളായത്.
ഇടുക്കി, കണ്ണൂര്‍ മേഖല പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റുകളുടെ കീഴിലുള്ള മൂന്നു വീതം ഗ്രാമപഞ്ചായത്തുകളിലും,  മലപ്പുറം മേഖല പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റിനു കീഴിലെ ഒരു ഗ്രാമപഞ്ചായത്തിലും ജലനിധി കുടിവെള്ള പദ്ധതി ഗുണഭോക്തൃ സമിതി ഭാരവാഹികള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായി ചുമതലയേറ്റു. രണ്ട് ജലനിധി കുടിവെള്ള പദ്ധതി ഗുണഭോക്തൃ സമിതി ഭാരവാഹികള്‍ ജില്ലാ പഞ്ചായത്തിലേയ്ക്കും, 6 ജലനിധി കുടിവെള്ള പദ്ധതി ഗുണഭോക്തൃ സമിതി ഭാരവാഹികള്‍ ബ്ലോക്ക് പഞ്ചായത്തിലേയ്ക്കും തിരഞ്ഞെടുക്കപ്പെട്ടു. ജലനിധി സമിതി ഭാരവാഹികളില്‍ ഒരാള്‍ ബ്ലോക്ക് വൈസ് പ്രസിഡന്റായും, രണ്ടുപേര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു. 55 ജലനിധി കുടിവെള്ള പദ്ധതി ഗുണഭോക്തൃ സമിതി ഭാരവാഹികള്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായും തിരഞ്ഞെടുക്കപ്പെട്ടു.
ജനപങ്കാളിത്തത്തോടെ ഉയര്‍ന്ന ഗുണനിലവാരത്തില്‍ സുതാര്യമായി കുടിവെള്ള വിതരണ പദ്ധതി നിര്‍മിക്കുന്നതിന് നേതൃത്വം കൊടുത്തതും, തുടര്‍ച്ചയായി കുടിവെള്ളം വിതരണം ചെയ്യാന്‍ കഴിഞ്ഞതുമാണ് തങ്ങളെ ജനസമ്മതരാക്കിയതെന്ന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ട ജലനിധി കുടിവെള്ള പദ്ധതി ഗുണഭോക്തൃ സമിതി ഭാരവാഹികള്‍ പറഞ്ഞു.

news image