ജലനിധി സുസ്ഥിരത പദ്ധതി - തുടര്‍നടത്തിപ്പും പരിപാലനവും ശില്‍പശാല സംഘടപ്പിച്ചു
പ്രസിദ്ധീകരിച്ചത് Tue, March 16 2021
കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിട്ടേഷന്‍ ഏജന്‍സി കണ്ണൂര്‍, മലപ്പുറം, മേഖല ഓഫീസുകളുടെ കീഴില്‍ സുസ്ഥിരത പദ്ധതിയുടെ ഭാഗമായി തുടര്‍നടത്തിപ്പും പരിലാനവുമായി ബന്ധപ്പെട്ട് വിവിധ ഗ്രാമപഞ്ചായത്തുകളില്‍ ശില്പശാലകള്‍ സംഘടിപ്പിച്ചു. കണ്ണൂര്‍ മേഖല ഓഫീസിനു കീഴില്‍ ബെള്ളൂര്‍ ഓമശ്ശേരി, കാരശ്ശേരി കൂരാച്ചുണ്ട്, കായക്കൊടി, കാവിലുംപാറ, കൂതാളി, മരുതോങ്കര എന്നീ ഗ്രാമപഞ്ചായത്തുകളിലും, മലപ്പുറം മേഖല ഓഫീസനു കീഴില്‍ ഷോളയൂര്‍ ഗ്രാമപഞ്ചായത്തിലും തുടര്‍നടത്തിപ്പും പരിപാലനവും ശില്‍പശാല സംഘടിപ്പിച്ചു. കണ്ണൂര്‍ മേഖല ഓഫീസിലെ ശ്രീ. ജോര്‍ജ്ജ് മാത്യു, മാനേജര്‍ (കമ്മ്യൂണിറ്റി ഡെവലപ്മെന്റ്), ശ്രീ. എ.യോഹന്നാന്‍, ട്രൈബല്‍ ഡെവലപ്മെന്റ് സ്പെഷ്യലിസ്റ്റ് എന്നിവരുടെ നേതൃത്വത്തിലും, മലപ്പുറം മേഖല ഓഫീസില്‍ ശ്രീ. എം. ഷഹീര്‍ മാനേജര്‍ (കമ്മ്യൂണിറ്റി ഡെവലപ്മെന്റ്)ന്റെ നേതൃത്വത്തിലും പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചുവരുന്നു.