Last updated on 18/04/2025 09:30 AM | Visitor Count 10829315
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

സുതാര്യമായ ജലവിതരണത്തിന്‍ സ്മാര്‍ട്ടായ സംവിധാനം...

പ്രസിദ്ധീകരിച്ചത് Tue, June 15 2021

തിരുവനന്തപുരം: കെ.ആര്‍.ഡബ്ല്യു.എസ്.എ - കേരള വാട്ടര്‍ അതോറിറ്റി സംയുക്തമായി നടപ്പിലാക്കുന്ന ജലനിധി മള്‍ട്ടി ഗ്രാമപഞ്ചായത്ത് ബള്‍ക്ക് വാട്ടര്‍ പദ്ധതിയില്‍ ഉള്‍പ്പെടുന്ന തെന്നല പെരുമണ്ണക്ലാരി ഗ്രാമപഞ്ചായത്തുകളിലെ ജലനിധി തുടര്‍നടത്തിപ്പിന് സഹായകരമാകുന്ന ‘സ്മാര്‍ട്ട് പേ ആപ്പ്’  ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്‍ അവര്‍കള്‍ പ്രകാശനം ചെയ്തു.
തദ്ദേശ സ്ഥാപനങ്ങളില്‍ ആയിരക്കണക്കിന് കുടുംബങ്ങളെ ഉള്‍പ്പെടുത്തിയുള്ള ജലനിധി കുടിവെള്ള പദ്ധതികളിലെ റീഡിങ്, ബില്ലിങ്, അക്കൗണ്ട്സ്, സ്പോട്ട് കളക്ഷന്‍ തുടങ്ങിയ സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തിയുള്ളതാണ് സ്മാര്‍ട്ട് പേ ആപ്പ്. ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ മുഖേന വെള്ളക്കരം അടയ്ക്കാനും പരാതിനല്‍കുന്നതിനും സംവിധാനം ഒരുക്കിയിട്ടുണ്ട്
പ്രസ്തുത ഉത്ഘാടന ചടങ്ങില്‍ തിരൂരങ്ങാടി നിയോജകമണ്ഡലം എം.എല്‍.എ ശ്രീ. കെ.പി.എ മജീദ്, കെ.ആര്‍.ഡബ്ല്യു.എസ്.എ എക്സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീ. ഉമേഷ് എന്‍.എസ്.കെ ഐ.എ.എസ്, ഡയറക്ടര്‍ ഓപ്പറേഷന്‍സ് ശ്രീ. എസ്. ഹാരിസ്, ഡയറക്ടര്‍ (എച്ച്.ആര്‍) ശ്രീ. എം. പ്രേംലാല്‍, വര്‍ക്ക്മേറ്റ് സോഷ്യല്‍ ഡെവലെപ്പ്മെന്റ് സര്‍വ്വീസ് സൊസൈറ്റി പ്രതിനിധി ശ്രീ. ഫവാസ് പനയത്തില്‍ തുങ്ങിയവര്‍ പങ്കെടുത്തു.
ആന്‍ഡ്രോയിഡ് ഫോണുകളില്‍ ലഭ്യമാകുന്ന സ്മാര്‍ട്ട് പേ സംവിധാനം തെന്നല പെരുമണ്ണക്ലാരി, എടക്കോട് ഊരകം പഞ്ചായത്തുകളില്‍ നടപ്പിലാക്കിയിട്ടുണ്ട്. ഊരകം  പഞ്ചായത്തിലെ സ്മാര്‍ട്ട് പേ ആപ്പിന്റെ ഉത്ഘാടനം വേങ്ങര നിയോജകമണ്ഡലം എം.എല്‍.എ ശ്രീ. പി.കെ കുഞ്ഞാലികുട്ടി നിര്‍വ്വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. മന്‍സൂര്‍ കോയ തങ്ങള്‍, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ ശ്രീ. പി.കെ അഷറഫ്, ജലനിധി ഗുണഭോക്തൃ സമിതി പ്രസിഡന്റ് ശ്രീ. കെ.കെ ഹംസ മാസ്റ്റര്‍, സെക്രട്ടറി ശ്രീ. മന്‍സൂര്‍ തമ്മഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.
ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ സ്മാര്‍ട്ട് പേ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിനയി https://bit.ly/3d2WRMd എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ മതിയാകും, പഞ്ചായത്തിലെ കുടിവെള്ള വിതരണ സമിതി ഓഫീസില്‍ നിന്നും ഗുണഭോക്താക്കള്‍ക്ക് ആപ്പിന്റെ പാസ് വേര്‍ഡ് ലഭിക്കുന്നതാണ്.

news image