Last updated on 19/04/2025 10:15 AM | Visitor Count 10886924
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

ജല ജീവന്‍ മിഷന്‍ - പഞ്ചായത്ത് തലത്തില്‍ പ്രതിനിധികള്‍കള്‍ക്കുള്ള ഓണ്‍ലൈന്‍ പ്രാഥമിക പരിശീലന പരിപാടികള്‍ സംഘടിപ്പിച്ചു.

പ്രസിദ്ധീകരിച്ചത് Thu, May 27 2021

കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്റ് സാനിട്ടേഷന്‍ ഏജന്‍സിയുടെ നേതൃത്വത്തില്‍ ജല ജീവന്‍ പദ്ധതി നടപ്പിലാക്കുന്ന വയനാട്, ഇടുക്കി ജില്ലകളിലെ ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് തലത്തിലുള്ള ജനപ്രതിനിധികള്‍ക്കായുള്ള പ്രാഥമിക പരിശീലന പരിപാടികള്‍ മേഖല പ്രോജക്ട് മാനേജ്മെന്റ് യൂണിറ്റ് തലത്തില്‍ വിവിധ ദിവസങ്ങളില്‍ സംഘടിപ്പിച്ചു. വിവിധ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍, സെക്രട്ടറിമാര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാര്‍, ജല്‍ ജീവന്‍ മിഷന്‍ ഇംപ്ലിമെന്റേഷന്‍ സപ്പോര്‍ ഏജന്‍സി (ISA) പ്രതിനിധികള്‍, കുടുംബശ്രീ പ്രതിനധികള്‍, കേരള വാട്ടര്‍ അതോറിറ്റിയുടെ പ്രോജക്ട് ഡിവിഷന്‍ അസിസ്റ്റന്റ് എക്സിക്യുട്ടീവ് എഞ്ചിനീയര്‍മാര്‍, കെ.ആര്‍.ഡബ്ല്യു.എസ്.എയെ പ്രതിനിധീകരിച്ച് മാനേജര്‍ കമ്മ്യൂണിറ്റി സ്പെഷ്യലിസ്റ്റുമാരും ട്രൈബല്‍ ഡവലപ്മെന്റ് സ്പെഷ്യലിസ്റ്റ് തുടങ്ങിയവര്‍ പങ്കെടുത്തു.

പരിശീലന പരിപാടിയില്‍ ജല്‍ ജീവന്‍ മിഷന്‍ പദ്ധതിയുടെ ഉദ്ദേശ്യലക്ഷ്യങ്ങള്‍, പദ്ധതി ഘടകങ്ങള്‍, പദ്ധതി പങ്കാളികള്‍, പദ്ധതി കാലദൈര്‍ഘ്യം, ചെലവ് പങ്കിടല്‍ എന്നീ വിഷയങ്ങളെ സംബന്ധിച്ച് പദ്ധതി പങ്കാളികളായ ഇംപ്ലിമെന്റേഷന്‍ ഏജന്‍സികള്‍, ഇംപ്ലിമെന്റിംഗ് സപ്പോര്‍ട്ട് ഏജന്‍സികള്‍ എന്നിവരുടെ ഉത്തരവാദിത്വങ്ങളും കടമകളും പരിചയപ്പെടുത്തി. പദ്ധതി അവതരണം സംബന്ധിച്ച ക്ലാസിനു ശേഷം പ്രതിനിധികള്‍ക്കുള്ള സംശയങ്ങളും അവയ്ക്കുള്ള മറുപടികളും യോഗം ചര്‍ച്ച ചെയ്തു.

news image