Last updated on 30/07/2025 10:20 AM | Visitor Count 13813469
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

ജനപങ്കാളിത്തത്തോടെയുള്ള കുടിവെള്ള പദ്ധതികളുടെ സുസ്ഥിരത സഹായം

പ്രസിദ്ധീകരിച്ചത് Wed, October 31 2018

തിരുവനന്തപുരം: ജലനിധി ഒന്നാംഘട്ടത്തിലുള്ള കുടിവെള്ള വിതരണ പ്രവര്‍ത്തനം സജീവമാക്കുന്നതിന് ഗ്രാമപഞ്ചായത്തുകളുടെയും ഗുണഭോക്തൃസമിതികളുടെയും സഹകരണത്തോടെ സമിതികളെ ശാക്തീകരിക്കുന്നതിന് 92 ഗ്രാമപഞ്ചായത്തുകളെ ഉള്‍പ്പെടുത്തിക്കൊണ്ട് നാല് ജില്ലാതല ശില്‍പശാലകള്‍ സംഘടിപ്പിച്ചു. ഒക്ടോബര്‍ മാസം 5, 9, 10, 11 തീയ്യതികളിലായി യഥാക്രമം പാലക്കാട്, മലപ്പുറം, കോഴിക്കോട്, തൃശ്ശൂര്‍ ജില്ലകളിൽ സംഘടിപ്പിച്ച ശില്‍പശാലയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാര്‍, സെക്രട്ടറിമാര്‍, വൈസ് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുത്തു. പ്രസ്തുത പദ്ധതിയുടെ പ്രാഥമിക പ്രവര്‍ത്തനങ്ങള്‍ക്കായി പ്രത്യേകം തിരഞ്ഞെടുക്കപ്പെട്ട 36 റിസോര്‍സ് പേര്‍സണ്‍മാരും ജില്ലാതലശില്‍പശാലകളില്‍ പങ്കെടുത്തു.

news image