Last updated on 29/07/2025 5:20 PM | Visitor Count 13807264
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

Meeting hall of Nenmeni WSS Society converted to online study centre

പ്രസിദ്ധീകരിച്ചത് Fri, July 03 2020

നെന്മേനി ശുദ്ധജലവിതരണ സൊസൈറ്റിയുടെ മീറ്റിങ് ഹാള്‍ പൊതു ഓണ്‍ലൈന്‍ പഠനകേന്ദ്രമാക്കി. സാമൂഹിക അകലം പാലിച്ച് ഒരേ സമയം 25 വിദ്യാര്‍ത്ഥികള്‍ക്ക് ഇരുന്ന് പഠിക്കാവുന്നതാണ്. എല്ലാവിധ സൗകര്യങ്ങളോടും കൂടി സജ്ജമാക്കിയ പഠന കേന്ദ്രം നെന്മേനി ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു. ക്ഷേമ കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍ പേഴ്സണ്‍  സരള ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ത്രിതല പഞ്ചായത്ത് പ്രതിനിധികള്‍, അദ്ധ്യാപകര്‍, മറ്റ് പൊതു പ്രവര്‍ത്തകര്‍ എന്നിവര്‍ പങ്കെടുത്തു.

news image