Last updated on 01/07/2025 10:15 AM | Visitor Count 13564508
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

ജല്‍ ജീവന്‍ പദ്ധതി ആസൂത്രണയോഗം സംഘടിപ്പിച്ചു.

പ്രസിദ്ധീകരിച്ചത് Tue, October 01 2019

സ്വാതന്ത്ര്യലബ്ദിയുടെ 73ാമത് വാര്‍ഷികത്തില്‍ രാജ്യത്തെ എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കുവാനുള്ള ജല്‍ ജീവന്‍ മിഷന്‍ പദ്ധതി ബഹുമാനപ്പെട്ട പ്രധാനമന്ത്രി പ്രഖ്യാപിക്കുകയുണ്ടായി.  3.5 ലക്ഷം കോടി ചിലവുവരുന്ന പദ്ധതി സംസ്ഥാനങ്ങളും, കേന്ദ്രവും, പൊതുജനങ്ങളും ചേര്‍ന്നാണ് നടപ്പിലാക്കുന്നത്.
കേന്ദ്ര കുടിവെള്ള, ശുചിത്വ മന്ത്രാലയത്തിനു കീഴിലായിരിക്കും പദ്ധതി നടപ്പിലാക്കുക. എല്ലാ വീടുകളിലും 2024നുളളില്‍ പൈപ്പിലൂടെ കുടിവെള്ളം എത്തിക്കുക എന്നതിലുപരി മഴവെള്ള സംഭരണം, ഭുഗര്‍ഭ ജലത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കല്‍, ഗാര്‍ഹിക ഉപയോഗത്തിനുശേഷം ഉണ്ടാകുന്ന മലിനജലത്തിനെ കൃഷിക്കായി പുനരുപയോഗം ചെയ്യുക എന്നിവയും പദ്ധതിയുടെ ഉദ്ദേശ ലക്ഷ്യങ്ങളാണ്.
കേന്ദ്ര സര്‍ക്കാര്‍ ജല്‍ ജീവന്‍ മിഷന്‍ നടപ്പിലാക്കുന്നതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി രാജ്യത്തിന്റെ വിവധ മേഖലകളില്‍ ശില്‍പശാലകള്‍ സംഘടിപ്പിക്കുകയുണ്ടായി. അതില്‍ കേരള സംസ്ഥാനത്തിലെ ജലവിഭവ വകുപ്പിന്റെ പ്രാതിനിധ്യവും ഉണ്ടായിരുന്നു.
മേഖല ശില്‍പശാലകളില്‍ ഉരുത്തിരിഞ്ഞ ആസൂത്രണത്തിന്റെ അടിസ്ഥാനത്തില്‍ കേരള സംസ്ഥാനം ഏറ്റെടുത്ത് നടത്തേണ്ട ഭാവി പരിപാടികള്‍ നിശ്ചയിക്കുന്നതിന് കെ.ആര്‍.ഡബ്ബ്യു.എസ്.എയില്‍ ഒരു ആസൂത്രണയോഗം 2019 സെപ്തംബര്‍ 28ന് സംഘടപ്പിക്കുകയുണ്ടായി. ബഹു.എക്സിക്യുട്ടീവ് ഡയറക്ടര്‍ ശ്രീമതി. ജോഷി മൃണ്‍മയി ശശാങ്ക് ഐ.എ.എസ് ന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ശ്രീ. പ്രേംലാല്‍, ഡയറക്ടര്‍ (എച്ച്.ആര്‍) വിഷായവതരണം നടത്തി. തുടര്‍ന്ന് ശ്രീ.എസ്. ഹാരിസ്, ഡയറക്ടര്‍ (ടെക്നിക്കല്‍) & (ഓപ്പറേഷന്‍സ്)  കെ.ആര്‍.ഡബ്ല്യു.എസ്.എ ഏറ്റെടുത്തു നടത്തേണ്ട പ്രവര്‍ത്തനങ്ങളെകുറിച്ച് പ്രതിപാദിച്ചു. യോഗത്തില്‍ പങ്കെടുത്ത പ്രോക്ട് മാനേജ്മെന്റ് യുണിറ്റിലെയും, റീജിയണല്‍ പ്രോജക്ട്മാനേജ്മെന്റ് യൂണിറ്റിലെയും സീനിയര്‍ ഓഫീസര്‍മാര്‍ ഭാവിയില്‍ ജല്‍ ജീവന്‍ മിഷനുമായി ഏറ്റെടുത്തു നടത്തേണ്ട പരിപാടികളെക്കുറിച്ച് വിശദമായി ചര്‍ച്ച ചെയ്യുകയും, തുടര്‍പ്രവര്‍ത്തനങ്ങള്‍ക്കുള്ള രൂപരേഖയുണ്ടാക്കാന്‍ പ്രസ്തുത യോഗത്തില്‍ തീരുമാനിക്കുകയും ചെയ്തു.

news image