Last updated on 19/04/2025 10:15 AM | Visitor Count 10887360
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

Applications invited from Gramapanchayats for installing rainwater harvesting units with the help of KRWSA

പ്രസിദ്ധീകരിച്ചത് Fri, July 03 2020

കെ.ആർ.ഡബ്ലിയു.എസ്.എ യുടെ ഭാഗമായ ‘മഴകേന്ദ്രം’സംസ്ഥാന സർക്കാരിന്റെ  2020-21 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കുന്ന ‘മഴവെള്ള സംഭരണം- ഭൂജല പരിപോഷണം’പരിപാടിയിലൂടെ താഴെ പറയുന്ന പ്രവൃത്തികൾ ഗുണഭോക്തൃ വിഹിതം സമാഹരിച്ച് പങ്കാളിത്താധിഷ്ടിത മാതൃകയിൽ നടപ്പിലാക്കുവാൻ ലക്ഷ്യമിടുന്നു.

  • വ്യക്തിഗത കുടുംബങ്ങൾക്ക് 10000 ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണികളുടെ നിർമ്മാണം.
  • കിണർ റീചാർജിങും, അറ്റകുറ്റപ്പണികളും നടത്തി ശുചിയും സുരക്ഷിതവുമാക്കുന്ന പദ്ധതി.
  • പട്ടികവർഗ/ പട്ടികജാതി / പിന്നോക്ക കോളനികളിൽ പൊതുവായ മഴവെള്ള സംഭരണികളുടെ നിർമ്മാണം .
പദ്ധതിയുടെ ആനുകൂല്യത്തിനായി കുടിവെള്ളക്ഷാമം രൂക്ഷമായി അനുഭവപ്പെടുന്ന ഗ്രാമപഞ്ചായത്തുകളെ പ്രത്യേകിച്ചും മലയോര, തീരദേശ ഗ്രാമപഞ്ചായത്തുകൾക്ക്  മുൻഗണന നൽകി തെരഞ്ഞെടുക്കുന്നതായിരിക്കും. പദ്ധതിയുടെ ആനുകൂല്യം ലഭിക്കുവാൻ താല്പര്യമുള്ള ഗ്രാമപഞ്ചായത്തുകൾ അപേക്ഷയോടൊപ്പം ഭരണസമിതി തീരുമാനവും സമർപ്പിക്കേണ്ടതാണ്. അപേക്ഷകൾ തയ്യാറാക്കി എക്സിക്യൂട്ടീവ്ഡയറക്ടർ, കെ.ആർ.ഡബ്ലിയുഎസ്.എ, മഴകേന്ദ്രം, പി.ടി.സി ടവർ, മൂന്നാംനില, എസ്.എസ്.കോവിൽ റോഡ്, തമ്പാനൂർ, തിരുവനന്തപുരം-1 എന്ന വിലാസത്തിലോ  rwhcentre@gmail.com എന്ന ഇ-മെയിലിലേക്കോ അയക്കേണ്ടതാണ്. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി 2020 ജൂലൈ 21  ആണ് . കൂടുതൽ വിവരങ്ങൾക്ക് 0471-2320848, 2337003 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

news image