Last updated on 11/05/2025 04:15 PM | Visitor Count 11281904
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

ഓൺലൈൻ ഫിനാൻഷ്യൽ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം പരിശീലനം

പ്രസിദ്ധീകരിച്ചത് Tue, June 19 2018

ജലനിധിയുടെ അഭിമുഘ്യത്തിൽ  ഫിനാൻസ്  വിഭാഗത്തിലെ അക്കൗണ്ട്സ് ഓഫീസർ, അക്കൗണ്ടന്റുമാർ, ഗ്രാമപഞ്ചായത്തിലെ ജൂനിയർ പ്രൊജക്റ്റ് കമ്മീഷണേഴ്‌സ് എന്നിവർക്കായി പുതുതായി രൂപകല്പനചെയ്ത ഓൺലൈൻ ഫിനാൻഷ്യൽ മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം (എഫ്.എം.ഐ.സ്) സോഫ്റ്റ്‌വെയർ പരിശീലനപരിപാടി സംഘടിപ്പിച്ചു. ജൂൺ 18 മുതൽ 21  വരെ എൽ . ബി. സ്. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഫോർ വുമൺ, പൂജപ്പുര, തിരുവനന്തപുരത്തുവച്ചാണ് സംഘടിപ്പിച്ചിരിക്കുന്നത്. പ്രസ്തുത പരിപാടി ജലനിധി എക്സിക്യൂട്ടീവ് ഡയറക്ടർ, ശ്രീ. കൗശിഗൻ ഐ.എ.എസ്. ഉദ്ഘടനം നിർവഹിച്ചു. ജലനിധി പദ്ധിതിയുടെ മുഴുവൻ ഫിനാൻഷ്യൽ പ്രവർത്തനങ്ങളും ഈ പുതിയ സോഫ്റ്റ് വെയർ എഫ്.എം.ഐ.സിൽ അപ്‌ലോഡ്  ചെയ്തു വേഗത്തിൽ റിപ്പോർട്ടുകൾ ലഭ്യമാക്കുവാൻ സാധ്യമാക്കുകയാണ് ഈ പരിപാടികൊണ്ട് ഉദ്ദേശിക്കുന്നത്. പ്രസ്തുതപരിപാടിയിൽ ജലനിധി ഫിനാൻസ് വിഭാഗത്തിലെ 50 ഉദ്യോഗസ്ഥന്മാർ പങ്കെടുത്തു

news image