Last updated on 19/04/2025 10:15 AM | Visitor Count 10886950
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

24x7 കുടിവെള്ള പദ്ധതികൾ - ജില്ലാതല ശില്പശാല സംഘടിപ്പിച്ചു

പ്രസിദ്ധീകരിച്ചത് Thu, January 25 2018

ഇടുക്കി മേഖല ഓഫീസിനു കീഴിൽ 24x7 കുടിവെള്ള പദ്ധതികൾ എന്ന ആശയം നടപ്പിലാക്കുന്നതിന്റെ ഭാഗമായി ജില്ലാതല ശില്പശാല  അടിമാലിയിൽ സംഘടിപ്പിച്ചു. പ്രസ്തുത ശില്പശാല ചക്കുപളളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. വിജയമ്മ കൃഷ്ണൻകുട്ടി ഉദ്‌ഘാടനം ചെയ്തു. എല്ലാവർക്കും എപ്പോഴും കുടിവെള്ളം,  24x7 കുടിവെള്ള പദ്ധതികൾ എങ്ങനെ ക്രമീകരിക്കാം, മുന്നൊരുക്കങ്ങൾ എന്തെല്ലാം, നേട്ടങ്ങൾ, പദ്ധതികളുടെ സുസ്ഥിരത, എന്നി വിഷയങ്ങളെ കുറിച്ചുള്ള ക്‌ളാസ്സുകൾ സംഘടിപ്പിച്ചു. ശ്രീ. ടോമി കെ. ജെ., ഇടുക്കി മേഖലാ ഡയറക്ടർ, , ശ്രീ. സുരേഷ്  ബാബു കെ. എൻ, ഡെപ്യൂട്ടി ഡയറക്ടർ, ശ്രീ. ജോസ് ജെയിംസ് മാനേജർ കമ്മ്യൂണിറ്റി ഡെവലപ്മെന്റ്, ശ്രീ. ക്രിസ്റ്റിൻ എം. ജോസഫ്, ട്രൈബൽ ഡെവലപ്മെൻറ് സ്പെഷ്യലിസ്റ്, ശ്രീ. സുഭാഷ്. എം ട്രെയിനിങ് സ്പെഷ്യലിസ്റ് എന്നിവർ വിഷയാവതരണം നടത്തി.  വിവിധ  ഗ്രാമപഞ്ചായത്തുകളിൽ നിന്നായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാർ, ആരോഗ്യ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി അംഗങ്ങൾ, പഞ്ചായത്ത് അംഗങ്ങൾ, ബി.ജി. ഫെഡറേഷൻ/ഗുണഭോക്തൃസമിതി ഭാരവാഹികൾ, ജി.പി.എസ്.ടി., സഹായസംഘടനകളിൽ നിന്നുള്ള പ്രതിനിധികൾ എന്നിവർ  പങ്കെടുത്തു. അകെ 45 പ്രതിനിധികൾ ശില്പശാലയിൽ പങ്കെടുത്തു.

news image