Last updated on 11/05/2025 10:20 AM | Visitor Count 11277822
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

പാലക്കാട് മലപ്പുറം ജില്ലകളിലെ ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ബഹു. ജലവിഭവ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍‌ അവലോകനയോഗം സംഘടിപ്പിച്ചു.

പ്രസിദ്ധീകരിച്ചത് Tue, October 11 2022

ബഹു: ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്റെ നേതൃത്വത്തില്‍ പാലക്കാട് മലപ്പുറം ജില്ലകളിലെ ജല്‍ ജീവന്‍ മിഷന്‍ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് അവലോകനയോഗങ്ങള്‍ സംഘടിപ്പിച്ചു. 2022 ഒക്ടോബര്‍ 11ന് രാവിലെ 10.30 മലപ്പുറം ജില്ലയിലും, അന്നേദിവസം ഉച്ചക്ക് 03.00 മണിക്ക് പാലക്കാട് ജില്ലയിലുമാണ് അവലോകനയോഗങ്ങള്‍ സംഘടിപ്പിച്ചത്. ജല്‍ ജീവന്‍ മിഷനുമായി ബന്ധപ്പെട്ട് നാളിതുവരെയുണ്ടായ പുരോഗതി യോഗം വിശദമായി ചര്‍ച്ചചെയ്തു. കേരള വാട്ടര്‍ അതോറിറ്റി മാനേജിങ് ഡയറക്ടറും, കെ.ആര്‍.ഡബ്ല്യു.എസ്.എ എക്സിക്യുട്ടീവ് ഡയറക്ടറും,  ജല്‍ ജീവന്‍ മിഷന്‍ കേരള മിഷന്‍ ഡയറക്ടറുടെയും ചുമതലയുള്ള ശ്രീ. വെങ്കിടേശപതി ഐ.എ,എസ് യോഗത്തില്‍ പദ്ധതി പുരോഗതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ യോഗത്തില്‍ അവതരപ്പിച്ചു.
പ്രസ്തുത യോഗങ്ങളില്‍ അതാത് ജില്ലകളിലെ ജില്ലാ കളക്ടര്‍മാര്‍, പാലക്കാട്, മലപ്പുറം ജില്ലകളിലെ വിവിധ നിയോജക മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് എം.എല്‍.എമാരും, എം.പിയും യോഗങ്ങളില്‍ പങ്കെടുത്തു. കൂടാതെ കേരള വാട്ടര്‍ അതോറിറ്റിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, ഭൂജലവകുപ്പിലെ ഉദ്യോഗസ്ഥര്‍, വിവിധ പഞ്ചായത്തുകളെ പ്രതിനിധീകരിച്ച് പഞ്ചായത്ത് പ്രസിഡന്റുമാര്‍ മറ്റു ജനപ്രതിനിധികള്‍ എന്നിവര്‍ യോഗങ്ങളില്‍ പങ്കെടുത്തു. കെ.ആര്‍.ഡബ്ല്യു.എസ്.എ യില്‍ നിന്നും പാലക്കാട്, മലപ്പുറം ജില്ലകളുടെ ചുമതലയുള്ള മലപ്പുറം റീജിയണല്‍ പ്രോജക്ട് ഡയറക്ടര്‍, മാനേജര്‍ ടെക്നിക്കല്‍, മാനേജര്‍ കമ്മ്യൂണിറ്റി ഡവലപ്മെന്റ് തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ അതാത് ജില്ലകളിലെ യോഗങ്ങളില്‍ പങ്കെടുത്തു.

news image