വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് മഴവെള്ള സംഭരണികളുടെ ഉത്ഘാടനം
പ്രസിദ്ധീകരിച്ചത് Tue, October 22 2024
കേരള സര്‍ക്കാരിന്റെ 4-ം നൂറുദിന കര്‍മ്മ പരിപാടിയില്‍ ഉള്‍പ്പെടുത്തി ഇടുക്കി നിയോജകമണ്ഡലത്തിലെ വാഴത്തോപ്പ് പഞ്ചായത്തില്‍ 39.5 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മിച്ച് പൂര്‍ത്തിയാക്കിയ മഴവെള്ള സംഭരണികളുടെ ഉത്ഘാടനം ബഹു.ജലവിഭവ വകുപ്പ് മന്ത്രി ശ്രീ.റോഷി അഗസ്റ്റിന്‍ 21/10/2024 ന് നിര്‍വഹിച്ചു.
പ്രസ്തുത ഉത്ഘാടനചടങ്ങില്‍ ശ്രീമതി.ആന്‍സി തോമസ്(പ്രസിഡന്‍റ് ബ്ലോക്ക് പഞ്ചായത്ത് ഇടുക്കി), ശ്രീ.കെ.ജി.സത്യന്‍(മെമ്പര്‍ ഇടുക്കി ജില്ലാപഞ്ചായത്ത്), ശ്രീ.ജോര്‍ജ് പോള്‍(പ്രസിഡന്റ് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്), ശ്രീമതി.മിനി ജേക്കബ്(വൈസ്പ്രസിഡന്റ് വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്), ശ്രീ.ടിന്റു സുഭാഷ്(മെമ്പര്‍ വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്), ശ്രീ.സിജി ചാക്കോ(ചെയര്‍മാന്‍ വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത്), ശ്രീ.എം.വി.ബേബി(പ്രസിഡന്റ് വാഴത്തോപ്പ് സര്‍വീസ് കോഓപ്പറെറ്റീവ് ബാങ്ക്), ശ്രീ.സിനോജ് വള്ളാടി(എന്‍.സി.പി പ്രതിനിധി), ശ്രീ.ജോസ് കുഴികണ്ടം(മെമ്പര്‍ ഗവേര്‍ണിങ്ങ് കൌണ്‍സില്‍ കെ.ആര്‍.ഡബ്ല്യു.എസ്.എ) തുടങ്ങിയവര്‍ മുഖ്യ അതിഥികളായി പങ്കെടുത്തു.