Last updated on 11/04/2025 04:15 PM | Visitor Count 10484323
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

സ്കൂള്‍ ജലശ്രീ ക്ലബുകളുടെ ജില്ലാ തല ഉദ്ഘാടനവും അദ്ധ്യാപക സംഗമവും

പ്രസിദ്ധീകരിച്ചത് Wed, March 06 2024

2024 ഫെബ്രുവരി മാസം 19 ാം തിയ്യതി ഇടുക്കി ജില്ലയിലെ ജലശ്രീ ക്ലബുകളുടെ ക്യാപ്റ്റന്‍മാർക്കും ടി സ്കൂളിലെ അദ്ധ്യാപകർക്കും മരിയാപുരം സെന്റ്‌ മേരീസ് ഹൈസ്കൂളില്‍ വച്ച് പരിശീലനം നടത്തുകയിണ്ടായി. പ്രസ്തുത പരിശീലനത്തിൻെറ  ഉദ്ഘാടനം ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ. റോഷി അഗസ്റ്റിന്‍ നിര്‍വഹിച്ചു.  ടി പരിശീലനത്തില്‍ ജില്ലയിലെ വിവിധ സ്കൂളുകളില്‍ നിന്നായി 70 അദ്ധ്യാപകരും 185 സ്കൂള്‍ ക്യാപ്റ്റൻമാരും കുട്ടികളും പങ്കെടുക്കുകയുണ്ടായി.
          പ്രസ്തുത പരിശീലന പരിപാടിയില്‍ ഇടുക്കി റീജിയണല്‍ ഡയറക്ടർ ശ്രീ ബിജുമോൻ കെ കെ, ജലനിധിയുടെയും ജലശ്രീ ക്ളബുകളുടെയും പ്രവർത്തനങ്ങളെ സംബന്ധിച്ച് വിശദമായി പ്രദിപാദിച്ചു. തുടർന്ന് മാനേജർ കമ്മ്യൂണിറ്റി ഡെവലപ്പ്മെൻെറ് ശ്രീ ജോസ് ജെയിംസ് ജലശ്രീ ക്ളബുകളുടെ പ്രാധാന്യത്തെ സംബന്ധിച്ചും ഇത് സ്കൂളുകളില്‍ നടത്തേണ്ട പ്രവർത്തനങ്ങളെ സംബന്ധിച്ചും ക്ളാസ് നയിച്ചു.
          പ്രശസ്ത ജലഭൌമ ശസ്ത്രജ്ഞനായ ശ്രീ സുബാഷ് ചന്ദ്രബോസ് ജലത്തിൻെറ പ്രാധാന്യത്തെ സംബന്ധിച്ചും ഇന്നത്തെ ജീവിത സാഹചര്യത്തില്‍ ജലസംരക്ഷണത്തിന് നമ്മള്‍ കൈക്കൊളേളണ്ട മുൻകരുതലുകളെ സംബന്ധിച്ചും വളരെ വിശദമായി ക്ളാസ് നയിച്ചു.
          പ്രസ്തുത പരിശീലന പരിപാടിയില്‍ സോളഡാരിറ്റി മൂവ്മെൻെറ് ഒാഫ് ഇന്ത്യയുടെ ഡയറക്ടർ ശ്രീ തുളസീധരൻ പിളള, ജലനിധിയില്‍ നിന്ന് ശ്രീ ക്രസ്റ്റിൻ ജോസഫ് എന്നിവർ പങ്കെടുക്കുയുണ്ടായി.

news image