Last updated on 13/03/2025 10:15 AM | Visitor Count 10004638
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

News & Events

സ്കൂള്‍ ജലശ്രീ ക്ലബ് അദ്ധ്യാപകരുടെ പരിശീലനവും ഷോര്‍ട്ട് ഫിലിം സമ്മാനര്‍ഹകരുടെ അവാര്‍ഡ്‌ ദാനവും

പ്രസിദ്ധീകരിച്ചത് Wed, March 06 2024

                           കേരള സര്‍ക്കാര്‍ 2018 മുതല്‍  കേരള റൂറല്‍ വാട്ടര്‍ സപ്ലൈ ആന്‍റ് സാനിറ്റേഷന്‍ ഏജന്‍സി വഴി ജലനിധി പദ്ധതി നടപ്പിലാക്കിയ പഞ്ചായത്തുകളിലെ സ്കൂളുകളില്‍ ജലശ്രീ ക്ലബുകള്‍ ആരഭിക്കുന്നതിനുള്ള അനുമതി നല്‍കുകയും ആ വിധം പ്രവര്‍ത്തനം നടത്തുകയും  ചെയ്തു. തുടര്‍ന്ന് 2021 ല്‍ ജല ജീവന്‍ പദ്ധതിയുടെ ഭാഗമായി നിര്‍വഹണ സഹായ ഏജന്‍സികളുടെ നേതൃത്വത്തില്‍ സംസ്ഥാനത്തെ മുഴുവന്‍ സ്കൂളുകളിലും ജലശ്രീ ക്ലബുകള്‍ രൂപീകരിക്കാന്‍ പദ്ധതി തയ്യാറാക്കുകയും വലിയ മുന്നേറ്റം ഈ മേഖലയില്‍ ഉണ്ടാക്കുകയും ചെയ്തു.  ഇവയുടെ തുടര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്ക്  പരിശീലനം നല്‍കേണ്ടത് അനിവാര്യമാണെന്ന് കണ്ടതിനാല്‍  2021-22 മുതല്‍ സര്‍ക്കാര്‍ ഈയിനത്തില്‍ കെ.ആര്‍.ഡബ്ല്യൂ.എസ്.എ വഴി ഫണ്ട് അനുവദിച്ചു വരുന്നു.
          കെ.ആര്‍.ഡബ്ല്യൂ.എസ്.എയുടെ നേതൃത്തത്തില്‍ പാല സോഷ്യല്‍ വെല്‍ഫെയർ സൊസൈറ്റിയുടെ സഹകരണത്തോടെ ജില്ല ജലശ്രീ ക്ളബുകളുടെ ഉദ്ഘാടനവും മികച്ച ഷോർട് ഫിലിം സമ്മാനർഹർക്കുളള അവാർഡ് ദാനവും അദ്ധ്യാപക പരിശീലനവും ചെമ്മലമറ്റം ലിറ്റില്‍ ഫ്ളവർ ഹൈസ്കൂളില്‍ വച്ച് ശ്രീ സെബാസ്റ്റ്യൻ കുളത്തുങ്കല്‍ എം എല്‍ എ ഉദ്ഘാടനം നിർവ്വഹിച്ചു. പ്രസ്തുത സമ്മേളനത്തില്‍ ലിറ്റില്‍ ഫ്ളവർ ഹൈസ്കൂള്‍ മാനേജർ ഫാ. സെബാസ്റ്റ്യൻ കൊല്ലംപറബില്‍ അദ്ധ്യക്ഷത വഹിക്കുകയും കെ.ആര്‍.ഡബ്ല്യൂ.എസ്.എ റീജിയണല്‍ ഡയറക്ടർ ശ്രീ ബിജുമോൻ കെ കെ ജലനിധിയുടെയും ജലശ്രീ ക്ളബുകളെയും സംബന്ധിച്ച വിശദമായി പ്രദിപാദിച്ചു. ടി പരിശീലനത്തില്‍ കോട്ടയം ജില്ലയിലെ 53 സ്കൂളുകളില്‍ നിന്നായി 72 അദ്ധ്യാപകരും 243 സ്കൂള്‍ ക്യാപ്റ്റൻമാരും കുട്ടികളും പങ്കെടുക്കുകയുണ്ടായി.

news image