കമ്മ്യൂണിക്കേഷന്‍ & കപ്പാസിറ്റി ഡവലപ്മെന്‍റ് യൂണിറ്റ്
കേന്ദ്ര സര്‍ക്കാരിന്‍റെ ദേശീയ ഗ്രാമീണ കുടിവെള്ള വിതരണ പദ്ധതികള്‍ നടപ്പിലാക്കുന്നതിന് സംസ്ഥാന ജല ശുചിത്വ മിഷന്‍റെ കീഴില്‍ രജിസ്റ്റര്‍ ചെയ്ത് പ്രവര്‍ത്തിക്കുന്ന ഒരു സഹായസംഘടനയാണ് കമ്മ്യൂണിക്കേഷന്‍ & കപ്പാസിറ്റി ഡവലപ്മെന്‍റ് യൂണിറ്റ് (ഇഇഉഡ). കുടിവെള്ള ആരോഗ്യ ശുചിത്വ മേഖലകളില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന പരിഷ്ക്കരണ നടപടികള്‍ക്ക് ആക്കം കൂട്ടുന്നതിനായി 2005 ജൂലൈയിലാണ് കേരളസര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍ & കപ്പാസിറ്റി ഡവലപ്മെന്‍റ് യൂണിറ്റ് (ഇഇഉഡ) സ്ഥാപിച്ചത്. കുടിവെള്ള ശുചിത്വ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സികള്‍ക്ക് ഒരുമിച്ചിരുന്ന് ചിന്തിക്കാനും പ്രവര്‍ത്തനങ്ങളിലെ വൈവിധ്യം നിലനിര്‍ത്തിക്കൊണ്ട് ലക്ഷ്യപ്രാപ്തിക്കുതകുന്ന ഇടപെടലുകള്‍ നടത്താനുമുള്ള പൊതുവേദി സൃഷ്ടിക്കുന്നതില്‍ ഇഇഉഡ നേതൃത്വപരമായ പങ്കുവഹിക്കുന്നു.
പ്രധാന പ്രവര്‍ത്തനങ്ങള്‍:
- ജല മേഖലയില്‍ സംസ്ഥാന കേന്ദ്രീകൃതമായ വിവര വിജ്ഞാന വിനിമയ മനുഷ്യ വിഭവശേഷി വികസന പ്രവര്‍ത്തനങ്ങളുടെയും, പദ്ധതികളുടെ ഗതിനിയന്ത്രണത്തിന്‍റെയും മേല്‍നോട്ടത്തിന്‍റെയും ആസൂത്രണവും രൂപകല്‍പനയും നിര്‍വ്വഹണവും.
- ജില്ലാതലത്തിലും സംസ്ഥാനതലത്തിലുമുള്ള വിവിധ ലക്ഷ്യ വിഭാഗത്തില്‍ പെട്ടവര്‍ക്കനുയോജ്യമായ പരിശീലന പാഠങ്ങള്‍ തയ്യാറാക്കല്‍.
- മുഖ്യധാരാ വാര്‍ത്താ വിനിമയ മാധ്യമങ്ങളുടെ സഹായത്തോടെ സംസ്ഥാനത്തിന്‍റെ കുടിവെള്ള ശുചിത്വ മേഖലകളിലെ ആശയങ്ങളുടെ പ്രചാരണം.
- കുടിവെള്ള വിതരണ മേഖലകളിലെ പദ്ധതി നിര്‍വ്വഹണത്തിന്‍റെ മേല്‍നോട്ടത്തിനും ഗതിനിയന്ത്രണത്തിനും സംസ്ഥാന ജലശുചിത്വ മിഷന് ആവശ്യമായ സഹായം നല്‍കല്‍.
- സംസ്ഥാനത്തിനകത്തും പുറത്തുമുള്ള മാതൃകാപരമായ പ്രവര്‍ത്തനങ്ങളുടെയും വിജയഗാഥകളുടേയും ശേഖരണവും പ്രചാരണവും.
- എല്ലാ വിഭാഗത്തില്‍പെട്ട ആളുകള്‍ക്കും ആവശ്യമായ ശാക്തീകരണ പരിപാടികള്‍ സംഘടിപ്പിക്കല്‍.
- ജലഗുണനിലവാരം സംബന്ധിച്ച പരിശീലനങ്ങളും ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിക്കല്‍.
- കുടിവെള്ള ആരോഗ്യ ശുചിത്വ പദ്ധതികളുടെ സുസ്ഥിരതയുടെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കല്‍.
- പരമ്പരാഗത ജലസംരക്ഷണ മാര്‍ഗങ്ങളെക്കുറിച്ചും മഴവെള്ളക്കൊയ്ത്തിനെക്കുറിച്ചും പുതുതലമുറയെ പഠിപ്പിക്കല്‍.
- ശുദ്ധജല വിതരണ ശുചിത്വ സൗകര്യങ്ങള്‍ സൃഷ്ടിച്ചതിലൂടെ ആരോഗ്യരംഗത്തുണ്ടായ മാറ്റവും പുരോഗതിയും ഗവേഷണ വിഷയമാക്കല്‍.