Last updated on 10/07/2025 10:20 AM | Visitor Count 13637978
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

Environment Management Framework (EMF)

Click here to visit Enviornment Management System


ജലനിധി പദ്ധതിയുടെ വികസനരംഗത്തെ ഇടപെടലുകള്‍ സംസ്ഥാനത്തിന്റെ പരിസ്ഥിതിക്കും പൊതുജനാരോഗ്യത്തിനും ഗുണം ചെയ്യുമെങ്കിലും അവ ശരിയായ രീതിയില്‍ രൂപകല്പകന ചെയ്യുകയോ നടപ്പിലാക്കുകയോ ചെയ്യാത്തപക്ഷം പ്രതികൂലമായ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാം. അതിനാല്‍ പദ്ധതി നടപ്പിലാക്കുന്ന പ്രദേശങ്ങളിലെ പാരിസ്ഥിതിക പ്രശ്നങ്ങള്‍ ശാസ്ത്രീയമായി പഠിക്കുകയും പദ്ധതി നിര്വ്വ്ഹണത്തിലെ ഓരോ ഘട്ടത്തിലും പ്രസ്തുത പ്രശ്നങ്ങള്‍ പരിഗണിക്കുകയും പരിഹാര നടപടികള്‍ സ്വീകരിക്കുകയും ചെയ്തുവരുന്നു. അതിനായി പരിസ്ഥിതി പരിപാലന രൂപരേഖ ജലനിധി പദ്ധതിയുടെ പ്രാരംഭഘട്ടത്തില്തെന്നെ തയ്യാറാക്കുകയും അവ നടപ്പിലാക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരുകയും ചെയ്യുന്നു.

ലക്ഷ്യങ്ങള്‍

1. ജലനിധി പദ്ധതി നടപ്പിലാക്കുമ്പോള്‍ പരിസ്ഥിതി പരിപാലനം അര്ഹ്മായ പ്രാധാന്യത്തോടെ നടപ്പിലാക്കുന്നതിനാ വശ്യമായ സ്ഥാപന സംവിധാനവും, ഉദ്യോഗസ്ഥ വിന്യാസവും ശാക്തീകരണവും, പദ്ധതി പങ്കാളികളുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും വ്യവസ്ഥ ചെയ്യുന്ന നടപടിക്രമങ്ങളുടെ രൂപരേഖ തയ്യാറാക്കുക. 

2. ശാസ്ത്രീയ പഠനങ്ങളിലൂടെ തിരിച്ചറിഞ്ഞ പരിസ്ഥിതി പ്രശ്നങ്ങള്‍ നേരിടുന്നതിന്, അനുയോജ്യമായ പരിഹാര മാര്ഗ്ഗരങ്ങള്‍ കണ്ടെത്തുകയും നടപ്പില്വരരുത്തുകയും ചെയ്യുക.

പദ്ധതികളുടെ വർഗീകരണം

പരിസ്ഥിതി സംബന്ധമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പദ്ധതികളെ പ്രധാനമായും മൂന്നായി തരംതിരിച്ചിരിക്കുന്നു.
1. ആഘാതം കുറഞ്ഞത് (കാറ്റഗറി-1)
2. ആഘാതം താരതമേന്യ കുറഞ്ഞത് (കാറ്റഗറി-2)
3. ഗുരുതരമായ ആഘാതം സൃഷ്ടിക്കുന്നത് (കാറ്റഗറി-3)

കാറ്റഗറി-1
ഈ വിഭാഗത്തില്‍ പരിസ്ഥിതി നീതിശാസ്ത്രത്തിന്റെയും സാങ്കേതിക മാർഗനിർദേശങ്ങളുടെയും അടിസ്ഥാനത്തില്‍ പദ്ധതി രേഖയില്‍ ലളിതമായ പരിഹാര നിർദേശങ്ങൾ  ഉൾപ്പെടുത്തുന്നു.

കാറ്റഗറി-2
കാറ്റഗറി രണ്ടില്‍ പരിമിതമായ രീതിയില്‍ പരിസ്ഥിതി മൂല്യനിര്ണ്ണ യ പരിഹാര നടപടികള്‍ സ്വീകരിക്കുന്നു.

കാറ്റഗറി-3
ഈ വിഭാഗത്തില്‍ ഒരു പരിസ്ഥിതി വിദഗ്ധന്റെ സാങ്കേതിക നിർദേശങ്ങളുടെ  അടിസ്ഥാനത്തില്‍ സമ്പൂർണ  പരിസ്ഥിതി ആഘാത മൂല്യ നിർണയം  നടത്തി പരിഹാര നടപടികള്‍ സ്വീകരിക്കുന്നു.

പരിസ്ഥിതി പരിപാലന ആസൂത്രണം

പരിസ്ഥിതി ആഘാത പഠനത്തിന്റെ അടിസ്ഥാനത്തില്‍ പരിസ്ഥിതി പരിപാലന സംവിധാനങ്ങള്ക്ക്ത രൂപം നല്കുഥകയും അവ നടപ്പിലാക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു.
Â