ജലനിധിയുടെ മുഖ്യപങ്കാളികള്‍
The major organisations which are partnering with Kerala Rural Water Supply and Sanitation Agency (KRWSA) are the followings,
ലോകബാങ്ക്
സുസ്ഥിര പരിഹാര മാര്‍ഗങ്ങളിലൂടെ ആഗോളതലത്തില്‍ ദാരിദ്ര്യത്തിനെതിരെ ശക്തമായ പോരാട്ടം നടത്തുന്ന 189 അംഗരാഷ്ട്രങ്ങളുടെ ആഗോളകൂട്ടായ്മയാണ് ലോകബാങ്ക് സംഘം. ڇഒരു ജല സുരക്ഷിത ലോകംڈ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന ലോകബാങ്ക് സംഘം ലോകത്തിലെ സര്‍വ്വ മനുഷ്യര്‍ക്കും ജലം സംലഭ്യമാകുംവിധം ജലമേഖലയിലെ പ്രശ്നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനും, ജലസുരക്ഷ ഉറപ്പാക്കുന്നതിനും, കാലിക മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന സമൂഹത്തെ സൃഷ്ടിക്കുന്നതിനും വികസ്വരരാജ്യങ്ങള്‍ക്ക് സാമ്പത്തികസഹായം നല്‍കുന്നു. ജലമേഖലയിലെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനൊ, വിപുലപ്പെടുത്തുന്നതിനോ, നിര്‍വ്വഹണ നിയന്ത്രണ സംവിധാനങ്ങളില്‍ കാലോചിതമായ മാറ്റങ്ങള്‍ വരുത്തുന്നതിനോ, സാമൂഹിക ഇടപെടല്‍ ഉറപ്പുവരുത്തുന്നതിനോ ആവശ്യമായ വായ്പകളും ധനസഹായവും സര്‍ക്കാരുകള്‍ക്ക് ലോകബാങ്ക് വാഗ്ദാനം ചെയ്യുന്നു.
കുടിവെള്ള ആരോഗ്യ ശുചിത്വ മന്ത്രാലയം, ഭാരത സർക്കാർ
ഗ്രാമവികസന മന്ത്രാലയത്തിനു കീഴില്‍ കുടിവെള്ള ആരോഗ്യ ശുചിത്വ വകുപ്പായി പ്രവര്‍ത്തിച്ചിരുന്ന കേന്ദ്ര സര്‍ക്കാരിന്റെ കുടിവെള്ള ആരോഗ്യ ശുചിത്വ മന്ത്രാലയം 13-07-2011 – ല്‍ ഒരു സ്വതന്ത്ര ഭരണാധികാരമുള്ള മന്ത്രാലയമായി പ്രാബല്യത്തില്‍ വന്നു.
പ്രധാന പ്രവർത്തനങ്ങളും ചുമതലകളും:
- ഗ്രാമീണ മേഖലയില്‍ ജലവിതരണം,മലിന ജല നിര്ഗ്ഗയമന സംവിധാനം,ശുചിത്വ പരിപോഷണം, അന്താരാഷ്ട്ര സഹകരണം, സാങ്കേതിക സഹായം എന്നിവ ഉറപ്പാക്കുക.
- ഗ്രാമ നഗര പ്രദേശങ്ങളിലെ കുടിവെള്ള വിതരണ ശുചിത്വ പരിപോഷണ പദ്ധതികളുമായി ബന്ധപ്പെട്ട വിഷയങ്ങളുടെ ഏകോപനവും പ്രശ്നപരിഹാര നടപടികളും സ്വീകരിക്കുക.
- ജല ഗുണനിലവാരവും ജല ലഭ്യതയുടെ തോതും പരിശോധിച്ചറിയുന്നതിനുള്ള വിവരശേഖരണ നടപടികള്ക്ക് നേതൃത്വം നല്കുനക.
- ജനവാസ കേന്ദ്രങ്ങളിലും ഗ്രാമീണ സ്കൂളുകളിലും ജല ലഭ്യത ഉറപ്പുവരുത്തുക എന്ന ലക്ഷ്യം യാഥാര്ത്ഥ്യുമാക്കുന്നതിന് കൃത്യമായ ഇടവേളകളില്‍ പ്രവര്ത്ത്ന പുരോഗതി പരിശോധിക്കുകയും നിര്ദ്ദേ ശങ്ങള്‍ നല്കുയകയും ചെയ്യുക.
- സ്വച്ഛ് ഭാരത് മിഷന്‍ പദ്ധതികളെ പ്രോല്സാ്ഹിപ്പിക്കുകയും അംഗീകാരം നല്കിരയ പദ്ധതികള്ക്ക്ഹ ധനസഹായം നല്കുനകയും ചെയ്യുക.
ഗ്രാമീണ കുടിവെള്ള വിതരണവും ശുചിത്വ പരിപോഷണവും ഭരണഘടനയുടെ 11-ാം ഷെഡ്യൂളില്‍ ഉൾപ്പെടുത്തിയിട്ടുള്ളതും പഞ്ചായത്തുകൾക്ക് കൈമാറുകയും ചെയ്തിട്ടുള്ള സംസ്ഥാന വിഷയങ്ങളാണ്. എന്നിരുന്നാലും ഗ്രാമീണ മേഖലയില്‍ കുടിവെള്ള ലഭ്യതയും ശുചിത്വ സംവിധാനങ്ങളും ഉറപ്പുവരുത്തേണ്ട പ്രാഥമിക ചുമതല സംസ്ഥാനങ്ങൾക്കുണ്ട് . ഇതിനായി പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പില്‍ വരുത്തുന്നതിനും സംസ്ഥാന സർക്കാരുകളെ അധികാരപ്പെടുത്തിയിരിക്കുന്നു. “ദേശീയ ഗ്രാമീണ കുടിവെള്ള വിതരണ പരിപാടി” (NRDWP) എന്ന കേന്ദ്രാവിഷ്കൃത പദ്ധതി വഴിയാണ് നിലവില്‍ സംസ്ഥാന സർക്കാരുകൾക്ക് ധനസഹായം നല്കുലന്നത്. സംസ്ഥാന സർക്കാരുകളുടെ പ്രവർത്തങ്ങളെ പിന്തുണയ്ക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യുക എന്ന ദൗത്യമാണ് കേന്ദ്ര കുടിവെള്ള ശുചിത്വ മന്ത്രാലയത്തിന് നിർവ്വഹിക്കാനുള്ളത്.കുടിവെള്ള ശുചിത്വ മേഖലകളിലെ പൊതുനയ രൂപീകരണം , സാങ്കേതിക സഹായം, ശാക്തീകരണ പരിപാടികളുടെ പ്രോത്സാഹനം , പദ്ധതികളുടെ പൊതുവായ മേൽനോട്ടം , ഗതിനിയന്ത്രണവും അവലോകനവും എന്നിവ കേന്ദ്ര മന്ത്രാലയത്തിന്റെ പ്രധാന ചുമതലകളാണ്.
ജലവിഭവ വകുപ്പ്
ജലമേഖലയുമായി ബന്ധപ്പെട്ടു പ്രവര്ത്തി ക്കുന്ന സമാന്തര വകുപ്പുകളുടെ ഭരണപരമായ തീരുമാനമെടുക്കുന്നത് കേരള സര്ക്കാകരിന്റെ ജല വിഭവ വകുപ്പാണ്. ജല വിഭവ വകുപ്പിന്റെ അധ്യക്ഷന്‍ ബഹു. ജല വിഭവ വകുപ്പുമന്ത്രിയും ഭരണ തലവന്‍ ഗവണ്മെുന്റ് സെക്രട്ടറിയുമാണ്.
ജലം മനുഷ്യന്റെ മൗലികാവകാശമാണ്. എല്ലാ പൗരന്മാഷര്ക്കും ജലം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് ജലവിഭവ വകുപ്പിന്റെ ഉത്തരവാദിത്തമാണ്. സംസ്ഥാനത്തിന്റെ ഭൗതിക, പാരിസ്ഥിതിക, സാമൂഹ്യ പശ്ചാത്തലം വേണ്ടവിധം പരിഗണിക്കുകയും അവഗാഹപൂര്വ്വം പഠിക്കുകയും ചെയ്താല്‍ മാത്രമെ കുടിവെള്ളത്തിനും, കൃഷിക്കും,വൈദ്യുതി ഉല്പാെദനത്തിനും, വ്യവസായത്തിനും ജലം ആവശ്യാനുസരണം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാന്‍ കഴിയുകയുള്ളൂ. അതോടൊപ്പം ജലം എന്ന അമൂല്യ പ്രകൃതിവിഭവം വരാനിരിക്കുന്ന തലമുറകള്ക്കും സുലഭമായും സുസ്ഥിരമായും ലഭിക്കുമെന്ന് ഉറപ്പാക്കുന്ന നടപടികള്‍ സ്വീകരിക്കുകയും വേണം.
സംസ്ഥാനത്തിന്റെ ജലനയത്തെ അടിസ്ഥാനമാക്കിയാണ് ജലവിഭവ വകുപ്പിന്റെ പ്രവര്ത്ത നങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നത്. കേരള വാട്ടര്‍ അതോറിറ്റിയെ ഉപഭോക്തൃ സൗഹൃദവും മികച്ച സേവന ദാതാവെന്ന നിലയില്‍ മല്സ ര സ്വഭാവമുള്ളതുമായ ഒരു സ്ഥാപനമാക്കി മാറ്റുന്നതിന് ലക്ഷ്യമിട്ട് വിപുലമായ പുനസംഘടനാ നടപടികള്ക്ക് ജലവിഭവ വകുപ്പ് തുടക്കമിട്ടു കഴിഞ്ഞു. ഇതുമായി ബന്ധപ്പെട്ട് ഒരു പൗരാവകാശ രേഖയും പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവരസാങ്കേതികവിദ്യാ സംരംഭങ്ങളെ ഉപയോഗപ്പെടുത്തി മെച്ചപ്പെട്ട സേവനം എല്ലാവര്ക്കും എല്ലായ്പ്പോഴും ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചുകഴിഞ്ഞു. അപേക്ഷ ലഭിച്ച് 7 ദിവസത്തിനുള്ളില്‍ പുതിയ കണക്ഷന്‍ നല്കുക, മികച്ച വിഭവ സമാഹരണ സംവിധാനം ഒരുക്കുക,24 മണിക്കൂറും സേവനം, കൃത്യമായ അറ്റകുറ്റപണികള്ക്ക് “ബ്ലൂ ബ്രിഗേഡ്”സംവിധാനം എന്നിവ കേരള വാട്ടര്‍അതോറിറ്റിയുടെ ജനപ്രീതി വര്ധികക്കുന്നതിന് കാരണമായിട്ടുണ്ട്. ഒപ്പം ഉപഭോക്താക്കളുടെ മനോഭാവത്തിലും മാറ്റങ്ങള്‍ കണ്ടു തുടങ്ങിയിരിക്കുന്നു. പുതിയ പദ്ധതികള്‍ ഏറ്റെടുക്കുന്നതിലും നടപ്പിലാക്കുന്നതിലും പൂര്ത്തി യാക്കുന്നതിലും മുന്ഗകണനാ അടിസ്ഥാനത്തിലുള്ള സമീപനമാണ് സംസ്ഥാന ജല വകുപ്പ് സ്വീകരിച്ചിരിക്കുന്നത്. പദ്ധതികള്‍ സമയബന്ധിതമായി പൂര്ത്തി യാക്കുന്നതിന് മുന്തിയ പരിഗണന നല്കി വരുന്നു.
തദ്ദേശ സ്വയംഭരണ വകുപ്പ്
941 ഗ്രാമ പഞ്ചായത്തുകളും 152 ബ്ലോക്ക് പഞ്ചായത്തുകളും 14 ജില്ലാ പഞ്ചായത്തുകളും 87 മുന്സിലപാലിറ്റികളും 6 കോര്പ്പപറേഷനുകളുമാണ് കേരളത്തില്‍ നിലവിലുള്ളതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍.73,74, ഭരണഘടനാഭേദഗതിയെ തുടര്ന്നാ ണ് ഭാരതത്തില്‍ ത്രിതല ഭരണ സംവിധാനം നിലവില്‍ വന്നത്. വിപുലമായ അധികാരങ്ങളും വിഭവങ്ങളും ലഭിക്കുക വഴി കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ അര്ത്ഥ്വത്തായ രീതിയില്‍ ശാക്തീകരിക്കപ്പെട്ടിരിക്കുന്നു.വികസന പദ്ധതികള്‍ ഏറ്റെടുത്ത് നടപ്പിലാക്കുന്നതില്‍ കാര്യക്ഷമതയുള്ള സ്ഥാപനങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ രൂപീകരിക്കപ്പെട്ടു കഴിഞ്ഞു. ഗ്രാമസഭകളിലൂടെയാണ് വികസന ആവശ്യങ്ങള്‍ കണ്ടെത്തുന്നതും നടപ്പിലാക്കുന്നതും.
അധികാര വികേന്ദ്രീകരണത്തോടെ താഴെത്തട്ടില്‍ വികസന പ്രവര്ത്തകനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും നടപ്പിലാക്കുന്നതിനും പ്രാദ്ദേശിക ഭരണകൂടങ്ങള്ക്ക്ത അവസരവും സാധ്യതയും ചുമതലയുമുണ്ട്. പഞ്ചായത്ത് ഡയറക്ടറുടെ കാര്യാലയം, നഗര വികസന ഡയറക്ടറുടെ കാര്യാലയം ,ഗ്രാമ നഗര വികസന ആസൂത്രണ കമ്മീഷണറുടെ കാര്യാലയം എന്നിവ പ്രാദേശിക ഭരണകൂടത്തിന്റെ പ്രധാന അനുബന്ധ വകുപ്പുകളാണ്. ഭരണ നിര്വ്വ്ഹണ പ്രവര്ത്തവനങ്ങളുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ കീഴില്‍ അനുബന്ധ സ്ഥാപനങ്ങളും അനുബന്ധ പരിശീലന കേന്ദ്രങ്ങളുമുണ്ട്.
ജലനിധി പദ്ധതി നടപ്പിലാക്കുന്ന നോഡല്‍ ഏജന്സിട ഗ്രാമപഞ്ചായത്തുകളാണ്. കഴിഞ്ഞ ഒന്നര ദശാബ്ദക്കാലത്തെ പ്രവര്ത്താനങ്ങള്‍ വഴി കേരളത്തിലെ ജലനിധി ഗ്രാമപഞ്ചായത്തുകള്‍ പദ്ധതി നിര്വ്വതഹണത്തില്‍ ഉയര്ന്ന് കാര്യശേഷി ആര്ജ്ജി ച്ചിട്ടുണ്ട്. 5 മുതല്‍ 7 കോടി രൂപയുടെ വരെ വാര്ഷിആക പദ്ധതികളാണ് ഇന്ന് ഒരു ഗ്രാമപഞ്ചായത്ത് നടപ്പാക്കുന്നത്. വികേന്ദ്രീകൃത ആസൂത്രണത്തിലെ പങ്കാളിത്തവും കാര്യശേഷിയും വലിയ പദ്ധതികളുടെ നിര്വ്വ ഹണ ഉത്തരവാദിത്തം ഏറ്റെടുക്കുവാന്‍ പഞ്ചായത്തുകളെ കെല്പ്പുള്ളതാക്കി മാറ്റിയിരിക്കുന്നു.
ജലനിധി പദ്ധതിയുടെ തത്വശാസ്ത്രവും രീതിശാസ്ത്രവും കാലാകാലങ്ങലില്‍ ഉരുത്തിരിയുന്ന മാര്ഗ്ഗ്രേഖയുമനുസരിച്ച് പദ്ധതിപ്രവര്ത്തതനങ്ങള്‍ കുറ്റമറ്റരീതിയില്‍ നടപ്പിലാക്കുന്നതിന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന് ഉത്തരവാദിത്തമുണ്ട്. ഗ്രാമപഞ്ചായത്ത് ഭരണസമിതി പൊതുവായും , പ്രത്യേകമായി ആരോഗ്യ വിദ്യാഭ്യാസ കാര്യസമിതിയും പ്രസിഡണ്ടിന് ആവശ്യമായ പിന്തുണ നല്കു്ന്നു. കുടിവെള്ള ആരോഗ്യ ശുചിത്വ മേഖലയിലെ എല്ലാ പദ്ധതികളും ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ കാര്യസമിതി പരിശോധിക്കുകയും തുടര്ന്ന് അവ ഗ്രാമപഞ്ചായത്ത് ഭരണസമിതിയുടെ പരിഗണനക്കും അംഗീകാരത്തിനുമായി സമര്പ്പിണക്കുകയും ചെയ്യുന്നു.
പദ്ധതി രേഖയില്‍ വിഭാവനം ചെയ്തിരിക്കുന്നതുപോലെ ഉചിതമായ സ്ഥാപന സംവിധാനങ്ങള്‍ ഏര്പ്പെുടുത്തിയും ചിട്ടയായും ക്രമമായും സുസ്ഥിരത മുന്നി ര്ത്തി യും ജലനിധി പദ്ധതി നടപ്പിലാക്കേണ്ടതും തുടര്പപരിപാലനം ഉറപ്പാക്കേണ്ടതും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടിന്റെ ചുമതലയാണ്.
കേരള വാട്ടര്‍ അതോറിറ്റി
കേരളത്തില്‍ ശുദ്ധജല വിതരണമേഖലയുടെ ചുമതല വഹിക്കുന്ന സുപ്രധാന ഏജന്‍സിയാണ് കേരള വാട്ടര്‍ അതോറിറ്റി. ഗ്രാമങ്ങളിലും പട്ടണങ്ങളിലും താമസിക്കുന്ന കുടുംബങ്ങള്‍ക്ക് വിതരണാധിഷ്ഠിത സമീപനത്തിലൂടെ കുടിവെള്ളം നല്‍കുന്ന വാട്ടര്‍ അതോറിറ്റി തന്നെയാണ് ജലവിതരണത്തിനാവശ്യമായ നയം രൂപീകരിക്കുന്നതും നടപ്പിലാക്കുന്നതും. കുടിവെള്ള പദ്ധതികള്‍ക്കായി കേന്ദ്ര ഏജന്‍സികള്‍ അനുവദിക്കുന്ന ഫണ്ടില്‍ ഭൂരിഭാഗവും വിനിയോഗിക്കപ്പെടുന്നതും വാട്ടര്‍ അതോറിറ്റി വഴിയാണ്. വിതരണം ചെയ്യുന്ന വെള്ളത്തിന് കരം ഏര്‍പ്പെടുത്തുവാനും അതുവഴി സ്വന്തമായി വരുമാനം കണ്ടെത്തുവാനും വാട്ടര്‍ അതോറിറ്റിക്ക് ഉത്തരവാദിത്തമുണ്ട്.
വാട്ടര്‍ അതോറിറ്റിയും കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സിയും ഒരുമിച്ച് നിന്ന് പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയും സാധ്യതയും ഇന്ന് ചര്‍ച്ച ചെയ്യപ്പെടുന്ന പ്രധാന വിഷയമാണ്. വാട്ടര്‍ അതോറിറ്റിയുടെ സാങ്കേതിക മേഖലയിലെ വിദഗ്ധരും ആവശ്യാധിഷ്ഠിത വികേന്ദ്രീകൃത ജനപങ്കാളിത്ത വികസന നയത്തിനു രൂപം നല്‍കിയ ധിഷണാശാലികളായ കെ.ആര്‍.ഡബ്ല്യു.എസ്.എ.യിലെ വിദഗ്ധരും തോളോടുതോള്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കേണ്ടത് കാലഘട്ടത്തിന്‍റെ അനിവാര്യതയായി വിലയിരുത്തപ്പെടുന്നു. വികസന പദ്ധതികളുടെ സമസ്ത മേഖലകളിലും ഗുണഭോക്തൃ പങ്കാളിത്തമില്ലാതെ സുസ്ഥിരവികസനം അസാധ്യമാണെന്ന പാഠമാണ് കഴിഞ്ഞ ദശകങ്ങളിലെ അനുഭവം നമ്മെ പഠിപ്പിക്കുന്നത്.
സാങ്കേതിക മേډയും ഗുണഭോക്താക്കളുടെ പങ്കാളിത്തവും ഉടമസ്ഥാവകാശവും കൈകോര്‍ക്കുമ്പോള്‍ വികസന മേഖലയിലെ വെല്ലുവിളികള്‍ അതിജീവിക്കാന്‍ പ്രയാസമേതുമില്ല. വാട്ടര്‍ അതോറിറ്റിയും കെ.ആര്‍.ഡബ്ല്യു.എസ്.എ.യും ഈ രണ്ടു മേഖലകളിലും തങ്ങളുടേതായ മാതൃകകള്‍ സൃഷ്ടിച്ചു കഴിഞ്ഞു. ജലമേഖലയിലെ പരിഷ്ക്കരണ നടപടികള്‍ക്ക് ഈ സമീപനം അനുപേക്ഷണീയമാണുതാനും.
കേന്ദ്രസര്‍ക്കാറിന്‍റെ നിര്‍ദ്ദേശപ്രകാരം വാട്ടര്‍ അതോറിറ്റിയുടെ ഏകപഞ്ചായത്ത് കുടിവെള്ള പദ്ധതികളെല്ലാം വിതരണാധിഷ്ഠിത സമീപനത്തില്‍ നിന്നും ആവശ്യാധിഷ്ഠിത വികേന്ദ്രീകൃത സമീപനത്തിലേക്ക് ചുവടുമാറ്റണമെന്ന കാര്യം കേരള സര്‍ക്കാറിന്‍റെ സജീവ പരിഗണനയിലാണ്. ഭൂരിഭാഗം കുടിവെള്ള പദ്ധതികളും വാട്ടര്‍ അതോറിറ്റിയുടെ കീഴിലായതിനാല്‍ ഈ സമീപനത്തില്‍ നിന്നും മാറിനില്‍ക്കാന്‍ വാട്ടര്‍ അതോറിറ്റിക്ക് കഴിയുകയുമില്ല. ജലവിതരണ മേഖലയിലെ പരിഷ്ക്കരണം യാഥാര്‍ത്ഥ്യമാകണമെങ്കില്‍ വാട്ടര്‍ അതോറിറ്റിയുടെ പദ്ധതി നടത്തിപ്പിലെ രീതിശാസ്ത്രത്തില്‍ ഘടനാപരമായ പൊളിച്ചെഴുത്ത് നടപ്പിലാക്കേണ്ടിയിരിക്കുന്നു.
മള്‍ട്ടി ജി.പി. പദ്ധതികളുടെയും ഗ്രാമപഞ്ചായത്ത് / എസ്.എല്‍.സിക്ക് നല്‍കുന്ന മൊത്ത ജലവിതരണത്തിന്‍റെയും (ബള്‍ക്ക് വാട്ടര്‍ ) പൊതുമായ അടിസ്ഥാന സൗകര്യവികസനത്തിന്‍റെ രൂപകല്‍പനയും നിര്‍മാണവുമാണ് രണ്ടാംഘട്ടത്തില്‍ വാട്ടര്‍ അതോറിറ്റിയുമായി ചേര്‍ന്ന് കെ.ആര്‍.ഡബ്ല്യു.എസ്.എ നിര്‍വ്വഹിക്കുന്നത്. കൂടാതെ, വാട്ടര്‍ അതോറ്റിയുടെ സാങ്കേതിക വിദഗ്ധരുടെ പഠനക്ലാസുകള്‍, ജലഗുണനിലവാര പരിശോധന സംവിധാനം, മേഖല പരിഷ്ക്കരണ നടപടികള്‍ക്ക് ആവശ്യമായ വിവരസാങ്കേതിക വിദ്യയുടെ കൈമാറ്റം എന്നീ സേവനങ്ങളും കെ.ആര്‍.ഡബ്ല്യു.എസ്.എ വാട്ടര്‍ അതോറ്റിയില്‍ നിന്നും ലഭ്യമാക്കുന്നു.
ശുചിത്വ മിഷന്‍
കേരളത്തില്‍ നടപ്പിലാക്കിയ സമ്പൂര്‍ണ ശുചിത്വയജ്ഞം ഏകോപിപ്പിക്കുന്നതിന്‍റെയും ഗതിനിയന്ത്രിക്കുന്നതിന്‍റെയും ചുമതല വഹിച്ചിരുന്നത് കേരള സമ്പൂര്‍ണ ആരോഗ്യശുചിത്വ മിഷന്‍ (KTSHM) ആയിരുന്നു. ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു കെ.ടി.എസ്.എച്ച്.എമ്മിന്‍റെ പ്രവര്‍ത്തനം. എന്നാല്‍ ക്ലീന്‍ കേരള മിഷന്‍ (CKM) ഗ്രാമങ്ങളിലെയും നഗരങ്ങളിലേയും പ്രാദേശിക സര്‍ക്കാറുകളെ ഖരമാലിന്യ സംസ്ക്കരണ പ്രവര്‍ത്തനങ്ങളില്‍ സഹായിക്കുന്നതിനും മാതൃകകള്‍ സൃഷ്ടിക്കുന്നതിനും പര്യാപ്തമായിരുന്നു. പ്രവര്‍ത്തനങ്ങളിലെ ആവര്‍ത്തനം ഒഴിവാക്കുന്നതിനും സമഗ്ര പരിസ്ഥിതി സംരക്ഷണ ആരോഗ്യ പരിപാലന ലക്ഷ്യം മുന്‍നിര്‍ത്തിയും നിലവിലുള്ളതും ഭാവിയില്‍ ഉണ്ടായേക്കാവുന്നതുമായ ആരോഗ്യ ശുചിത്വമേഖലയിലെ വെല്ലുവിളികള്‍ അതിജീവിക്കുന്നതിനുമായി കെ.ടി.എസ്.എച്ച്.എം. നെയും സി.കെ.എം. നെയും സംയോജിപ്പിച്ച് 2008 ല്‍ കേരള സര്‍ക്കാര്‍ ആരംഭിച്ച സ്ഥാപനമാണ് ശുചിത്വമിഷന്‍.
ഗാര്‍ഹിക മേഖലയില്‍ കണ്ടുവരുന്ന ഖര ദ്രവ മാലിന്യ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടേണ്ടത് പരിസ്ഥിതി പരിപാലനത്തിനും ശുദ്ധജല സംരക്ഷണത്തിനും അനിവാര്യമായതിനാല്‍ അനുയോജ്യമായ വിവര വിജ്ഞാന വിനിമയ പ്രവര്‍ത്തനങ്ങള്‍, ദുര്‍ഘട പ്രദേശങ്ങളില്‍ താമസിക്കുന്ന കുടുംബങ്ങള്‍ക്കാവശ്യമായ ശുചിത്വപരിപോഷണ പ്രവര്‍ത്തനങ്ങള്‍, ആവശ്യമായ സ്ഥലങ്ങളില്‍ കമ്മ്യൂണിറ്റി സെപ്റ്റിക് ടാങ്കുകളുടെ നിര്‍മ്മാണം, അഴുക്കുവെള്ളനിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ എന്നിവ ശുചിത്വമിഷനുമായി സഹകരിച്ച് കെ.ആര്‍.ഡബ്ല്യു.എസ്.എ നടപ്പിലാക്കി വരുന്നു.