Last updated on 16/11/2025 10:20 AM | Visitor Count 6
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

ശുചിത്വം

സാനിറ്റേഷൻ പദ്ധതിയെ കുറിച്ചറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

 

ആരോഗ്യ ശുചിത്വ പരിപോഷണത്തിനും രണ്ടാം തലമുറ ആരോഗ്യ ശുചിത്വ പ്രശ്നപരിഹാര പ്രവര്‍ത്തനങ്ങള്‍ക്കുമാണ് പ്രധാനമായും, ഖരദ്രവമാലിന്യ നിര്‍മ്മാര്‍ജ്ജന പ്രവര്‍ത്തനങ്ങള്‍ - ജലനിധി ഊന്നല്‍ നല്‍കുന്നത്. ഗാര്‍ഹികതലത്തിലും സാമൂഹ്യതലത്തിലുമുള്ള പൈപ് കംപോസ്റ്റ് യൂണിറ്റുകള്‍, ബയോഗ്യാസ് പ്ലാന്‍റുകള്‍, മണ്ണിര കംപോസ്റ്റ് യൂണിറ്റുകള്‍ എന്നിവ സ്ഥാപിക്കുന്നതിനാണ് 2015 വരെ ജലനിധി സാമ്പത്തിക സഹായം നല്‍കിയിരുന്നത്. എന്നാല്‍ 2015 നു ശേഷം ആരോഗ്യ ശുചിത്വ പദ്ധതി പരിഷ്ക്കരിച്ച് സാമൂഹ്യതലത്തിലുള്ള ഖരദ്രവ മാലിന്യസംസ്ക്കരണപ്രവര്‍ത്തനങ്ങള്‍ക്കാണ് പ്രഥമ സ്ഥാനം നല്‍കുന്നത്. അതോടൊപ്പം സ്വച്ഛഭാരത മിഷനുമായി ചേര്‍ന്ന് വ്യക്തിഗത കക്കൂസുകള്‍ നിര്‍മ്മിക്കുന്നതിനും പ്രോത്സാഹനം നല്‍കുന്നു. പരിഷ്ക്കരിച്ച ആരോഗ്യ ശുചിത്വ പദ്ധതിയില്‍ വെള്ളക്കെട്ടുള്ള പ്രദേശങ്ങളിലും പാറക്കെട്ടുള്ള സ്ഥലങ്ങളിലും പരിസ്ഥിതി സൗഹൃദ കക്കൂസുകള്‍ നിര്‍മ്മിക്കുക, പൊതുശൗചാലയങ്ങള്‍, പണംകൊടുത്തുപയോഗിക്കുന്ന കക്കൂസുകള്‍, ബയോഗ്യാസ് പ്ലാന്‍റുകള്‍, കംപോസ്റ്റ് യൂണിറ്റുകള്‍, വിസര്‍ജ്ജ്യ സംസ്ക്കരണ പ്ലാന്‍റുകള്‍, ദ്രവമാലിന്യ സംസ്ക്കരണ യൂണിറ്റുകള്‍, എന്നിവ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ജലനിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ആകെ 58.05 കോടി രൂപയാണ് ആരോഗ്യ ശുചിത്വ മേഖലയിലെ സാങ്കേതിക സഹായ പദ്ധതികള്‍ക്കും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുമായി ജലനിധിയില്‍ കെ.ആര്‍.ഡബ്ല്യു.എസ്.എ വകയിരുത്തിയിരിക്കുന്നത്.