Last updated on 28/04/2025 3:45 PM | Visitor Count 11107282
logo
  • കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ ഏജന്‍സി

    കേരളാ ഗവർമെന്റ്  സ്ഥാപനം 

ജലനിധി പദ്ധതിയുടെ കാലചക്രം

കുടിവെള്ള പദ്ധതികളുടെ പ്രത്യേകതകളനുസരിച്ച് ജലനിധി പദ്ധതിയുടെ പ്രവര്‍ത്തന കാലഘട്ടം 27 മാസം മുതല്‍ 36 മാസം വരെയായി ക്രമീകരിച്ചിരിക്കുന്നു. വിശദ വിവരങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.:

ക്രമ നമ്പര്‍

ഘട്ടം

ചെറുകിട പദ്ധതികള്‍

ബൃഹത് പദ്ധതികള്‍

മള്‍ട്ടി ജി.പി പദ്ധതികള്‍

ആദിവാസി ഗോത്ര വര്‍ഗ്ഗ പദ്ധതികള്‍

1

പൂര്‍വ്വാസൂത്രണഘട്ടം

3 മാസം

3 മാസം

3 മാസം

3 മാസം

2

തയ്യാറെടുപ്പ്ഘട്ടം

     

3 മാസം

3

ആസൂത്രണഘട്ടം

9 മാസം

11 മാസം

15 മാസം

9 മാസം

4

നിര്‍വ്വഹണഘട്ടം

12 മാസം

13 മാസം

15 മാസം

15 മാസം

5

നിര്‍വ്വഹണാനന്തരഘട്ടം

3 മാസം

3 മാസം

3 മാസം

3 മാസം

6

തുടര്‍ നടത്തിപ്പു ശാക്തീകരണഘട്ടം  

--

--

--

6 മാസം

ആകെ

27 മാസം

30 മാസം

36 മാസം

39 മാസം

 

ഗ്രാമപഞ്ചായത്തുകളെയും സഹായസംഘടനകളെയും കണ്ടെത്തുക എന്നതാണ് പൂര്‍വ്വാസൂത്രണഘട്ടത്തിലെ പ്രധാന പ്രവര്‍ത്തനം. ഇത് സംസ്ഥാന ഏജന്‍സിയായ കെ.ആര്‍.ഡബ്ല്യു.എസ്.എ. യുടെ നേരിട്ടുള്ള  ഉത്തരവാദിത്തത്തിലും തുടര്‍ന്ന് ഗ്രാമപഞ്ചായത്ത് തലത്തിലും സാധാരണ നടപടിക്രമങ്ങളിലൂടെയും സുതാര്യമായും പൂര്‍ത്തിയാക്കുന്നു.

ഗ്രാമപഞ്ചായത്തിലെ കുടിവെള്ള പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും സാധ്യതകളും അപഗ്രഥിക്കുകയും തദനുസരണം ആവശ്യമായ പദ്ധതികള്‍ ആസൂത്രണം ചെയ്യുകയുമാണ് ആസൂത്രണഘട്ടത്തിലെ പ്രധാന പ്രവര്‍ത്തനം. ഗ്രാമസഭകള്‍ സംഘടിപ്പിക്കുക, ക്ലസ്റ്റര്‍ യോഗങ്ങള്‍ ചേരുക, യഥാര്‍ത്ഥ ഗുണഭോക്താക്കളെ കണ്ടെത്തി ഗുണഭോക്തൃ സമിതികള്‍ രൂപീകരിക്കുക, സമിതികള്‍  രജിസ്റ്റര്‍ ചെയ്യുക, ബാങ്ക് അക്കൗണ്ടുകള്‍ ആരംഭിക്കുക, സ്രോതസ്സുകളുടെ സ്ഥാനം നിര്‍ണ്ണയിക്കുക, സാങ്കേതിക സര്‍വ്വേ നടത്തുക, സാങ്കേതിക വിദ്യ തെരഞ്ഞെടുക്കുക, ബോധവല്‍ക്കരണ പ്രാരംഭ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കുക, ഗുണഭോക്തൃ വിഹിതം സമാഹരിക്കുക, വിവിധ സാമൂഹ്യശാക്തീകരണ പദ്ധതിരേഖകള്‍ തയ്യാറാക്കുക, കുടിവെള്ളത്തിനും, ആരോഗ്യ ശുചിത്വ, ഭൂജല പരിപോഷണത്തിനും ആവശ്യമായ വിശദമായ പദ്ധതി രേഖകള്‍ തയ്യാറാക്കുക, ഭരണാനുമതിയും സാങ്കേതികാനുമതിയും ലഭ്യമാക്കുക എന്നീ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ ഘട്ടത്തില്‍ ഊന്നല്‍ നല്‍കുന്നു. ചുരുക്കത്തില്‍ നിര്‍വ്വഹണഘട്ടത്തിലെ പ്രവര്‍ത്തനങ്ങള്‍ എന്തെല്ലാമായിരിക്കണമെന്ന് തീരുമാനിക്കുന്നത് ആസൂത്രണഘട്ടത്തിലാണ്.